പത്ത് ദിവസത്തോളം ആശുപത്രിയില്‍!! ആ ദുശീലമാണ് എന്നെ വീഴ്ത്തിയത് സുബി സുരേഷ് തുറന്ന് പറഞ്ഞ അനുഭവം വൈറൽ |Actress Subi Suresh Words Goes Viral After Her Death Malayalam

Actress Subi Suresh Words Goes Viral After Her Death Malayalam : ചാനൽ പരിപാടികളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ സിനിമാ താരമാണ് സുബി സുരേഷ്. നർമ്മം കലർത്തിയുള്ള സുബിയുടെ സംസാരം ആരാധകരെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ തന്റെ വിവാഹത്തെപ്പറ്റിയും കലാഭവൻ മണിയുമായുള്ള തന്റെ ബന്ധത്തെപ്പറ്റിയും സുബി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഫ്ലവേഴ്സ് ലെ ഒരുകോടി എന്ന പരിപാടിയിലാണ് സുബി തുറന്നുപറച്ചുകൾ നടത്തിയിട്ടുള്ളത്. സുബിയുടെ കല്യാണം നടക്കുകയാണെങ്കില്‍ പത്ത് പവന്റെ സ്വര്‍ണം തരുമെന്ന് കലാഭവന്‍ മണി പറഞ്ഞില്ലേ എന്നായിരുന്നു’, അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചത്. അത് ശരിയാണെന്ന് സമ്മതിച്ച സുബി അന്ന് കലാഭവന്‍ മണി പറഞ്ഞതെന്താണെന്ന് കൂടി പറയകയായിരുന്നു. ‘അവള്‍ക്ക് ഞാന്‍ പത്ത് പവന്റെ സ്വര്‍ണം കൊടുക്കും. അതിന് കലാഭവന്‍ ഷാജോണും ധര്‍മജനും സാക്ഷികളായിരിക്കും’, എന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്.

fpm_start( "true" ); /* ]]> */
4.3/5 - (3 votes)