സിനിമയിൽ നിന്നും വിട്ടുനിന്നിട്ടും മലയാളിമനസിൽ നിറഞ്ഞു നിൽക്കുന്ന ശാലീന സുന്ദരി.!!അമേരിക്കൻ മണ്ണിൽനിന്നും സംവൃത സുനിൽ. | Actress Samvritha Sunil With Family At America Viral Malayalam

Actress Samvritha Sunil With Family At America Viral Malayalam : ലാൽജോസ് സംവിധാനം നിർവഹിച്ച ‘രസികൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് സവൃത സുനിൽ. തുടർന്ന് ഒട്ടനവധി മികച്ച ചിത്രങ്ങൾ അവർ നമുക്ക് സമ്മാനിച്ചു. ചെയ്ത കഥാപാത്രങ്ങൾ എല്ലാം വളരെ കയ്യടക്കത്തോടെ ചെയ്ത് തന്റെതായ ഒരിടം മലയാള സിനിമ മേഖലയിൽ അവർ കെട്ടിപ്പടുത്തി. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെ കൂടെയും സംവിധായകരുടെ കൂടെയും അവർ സിനിമകൾ ചെയ്തു. അങ്ങനെ മലയാളി മറക്കാത്ത ഒരുപാട് നല്ല വേഷങ്ങൾ സംവൃത നമുക്ക് സമ്മാനിച്ചു.

വിവാഹത്തിനുശേഷം സിനിമാ ജീവിതത്തിൽ നിന്നും ഒരു ഇടവേളയെടുത്ത സംവൃതസുനിൽ വർഷങ്ങൾക്കുശേഷം ബിജുമേനോൻ നായകനായ ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നിരുന്നു. പ്രജിത് കാരണവർ സംവിധാനം ചെയ്ത സിനിമ കുടുംബ പ്രേക്ഷകർക്കിടയിൽ വിജയമായി മാറി. അമേരിക്കയിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന അഖിൽ ജയരാജ് ആണ് സംവൃതയുടെ ഭർത്താവ്. വിവാഹ ശേഷം യു.എസ്സിലെ നോർത്ത് കരോലീനയിൽ സ്ഥിരതാമസമാണ് രണ്ടുപേരും.

ഇപ്പോഴിതാ അമേരിക്കയിൽ വച്ചുള്ള വിഷു ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. സംവൃതാ അഖിൽ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അവർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഭർത്താവിന്റെയും കുട്ടികളുടെയും കൂടെയുള്ള സന്തോഷകരമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായ സംവൃതയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വിഷു 2023 എന്ന ടാഗ് ലൈനോടുകൂടെ പങ്കുവെച്ച ചിത്രത്തിന് നിരവധി കമെന്റും ഒരു ലക്ഷത്തിനടുത്തോളം ലൈക്കുമാണ് ലഭിച്ചിരിക്കുന്നത്.

സംവൃത പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും ആരാധാകർ ഏറ്റെടുക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. നിലവിൽ മലയാള സിനിമയിൽ സജീവമല്ലെങ്കിലും ആരാധകരുടെ എണ്ണത്തിന് ഒരു കുറവുമില്ല എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് താരത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന സഹകരണവും സ്നേഹവും. എത്രയും വേഗം താരം വീണ്ടും മലയാള സിനിമയിൽ സജീവമാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Rate this post