മേഘ്ന വിൻസെന്റിന്റെ പുതിയ വിശേഷം അറിഞ്ഞോ ? രണ്ടു അമ്മമാർക്കൊപ്പം ആഘോഷവുമായി താരം.!! ആശംസകളുമായി ആരാധകർ .| Actress Meghna Vincent New Happy News Malayalam

Actress Meghna Vincent New Happy News Malayalam : നിരവധി കുടുംബ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരമാണ് മേഘ്‌ന വിൻസെന്റ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ചന്ദനമഴ എന്ന പരമ്പരയിലെ അമൃത എന്ന എന്ന കഥാപാത്രമായാണ് പ്രേക്ഷകരുടെ മനസ്സ്താരം കീഴടക്കിയത്. പിന്നീട് നിരവധി പരമ്പരകളിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് താരം കടന്നു വന്നു.നല്ലൊരു അഭിനേതാവ് മാത്രമല്ല മോഡലും നർത്തകിയും കൂടിയാണ് മേഘ്‌ന വിൻസെന്റ്.ഇപ്പോൾ സി കേരളം സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിൽ നായിക വേഷം ചെയ്യുന്നത് മേഘ്‌നയാണ്.

നിരവധി ആരാധകരാണ് ഈയൊരു പരമ്പരക്ക് ഉള്ളത്. നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലും താരം പങ്കെടുക്കാറുണ്ട്. കുടുംബ പരമ്പരകളിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും ആരാധകർക്ക് മുൻപിലേക്ക് താരം എത്താറുണ്ട്. തന്റെ എല്ലാ വിശേഷങ്ങളും യൂട്യൂബിലൂടെ ആരാധകരോട് താരം പങ്കുവയ്ക്കാറുണ്ട് . ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് താമസം മാറിയതിന്റെയും മറ്റും വീഡിയോ ഈയടുത്താണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തന്റെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങും മറ്റും വീഡിയോകളായി പ്രേക്ഷകർക്ക് മുൻപിലേക്ക് താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോ ആണ് മേഘന തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്. മേഘ്‌നയുടെ പിറന്നാള്‍ വിശേഷങ്ങള്‍ അടങ്ങുന്ന ഒരു വീഡിയോയാണിത്.

മേഘനയുടെ അമ്മമാർ മേഘ്‌നയെ കണ്ണ് പൊത്തി കൊണ്ടുവരുന്നതും മൂന്നുപേരും ചേർന്ന് വളരെ ലളിതമായ രീതിയിൽ മേഘ്‌നയുടെ പിറന്നാൾ ആഘോഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കൂടാതെ മൂന്നുപേരും ചേർന്ന്
തൃശ്ശൂർ വാഴച്ചാലിലേക്ക് ഒരു യാത്ര പോകുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സാധാരണ എല്ലാവരും നേരെയുള്ള വളരെ തിരക്കില്ലാത്ത റോഡാണ് യാത്രയ്ക്ക് വേണ്ടി തിരഞ്ഞെടുക്കാറ് എന്നും എന്നാൽ ഞാൻ അല്പം വ്യത്യസ്തമായി വളഞ്ഞ വഴിയാണ് എന്റെ യാത്രയ്ക്ക് വേണ്ടി തിരഞ്ഞെടുക്കുന്നത് എന്നും താരം പറയുന്നു. വേളാങ്കണ്ണി പോകുന്ന വഴിയാണ് ഞാനിപ്പോൾ തെരഞ്ഞെടുത്തിരിക്കുന്നത്. എല്ലാ കൊല്ലവും പോകാറുണ്ടായിരുന്നു എന്നാൽ പല കാരണങ്ങൾ കൊണ്ട് ഇപ്പോൾ അടുത്ത് പോകാൻ പറ്റിയിട്ടില്ല എന്നും താരം പറയുന്നു. വഴിയിൽ ഒരു പാടത്തിന്റെ ദൃശ്യങ്ങൾ

കാണുമ്പോൾ അവിടെ ഇറങ്ങുന്നതും ആ പാടത്തിന്റെ ഭംഗി കണ്ട് അത്ഭുതപ്പെട്ടു നിൽക്കുന്നതും, എത്രയോ ആളുകളുടെ വിയർപ്പിന്റെയും കഷ്ടപ്പാടിന്റെയും ഫലമാണ് ഇവിടെ വിളഞ്ഞു നിൽക്കുന്നത് അതുകൊണ്ട് നിങ്ങൾ ആരും തന്നെ ഭക്ഷണം കളയരുത് എന്നും താരം പറയുന്നുണ്ട്.
അമ്മമാരുടെയും കൂടെ താരത്തിന്റെ പെറ്റായ ഡോഗിനെയും കൂടെ കൂട്ടിയിരിക്കുന്നു. വാഴച്ചാലിൽ താൻ ഇതുവരെ പോയിട്ടില്ല എന്നും, പോയിട്ടുണ്ടെങ്കിലും ആസ്വദിക്കാനായി ഇപ്പോഴാണ് പോകുന്നത് എന്നും താരം വീഡിയോയിൽ പറയുന്നത് കേൾക്കാം.ഏതായാലും ആരാധകർക്കായി പങ്കുവെച്ച ഈ വീഡിയോ വളരെ പെട്ടെന്നാണ് പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്നത്.

Rate this post