മമ്മുട്ടിയുടെ മകൾ ലക്ഷങ്ങൾ സാലറിയുള്ള ജോലി നേടിയെടുത്തു; ടീച്ചേഴ്‌സ്‌ഡേയ്ക്കു തിളങ്ങി മാളവിക.!! | Actress Malavika Got New Job Viral

Actress Malavika Got New Job Viral : മമ്മൂട്ടി നായകനായി എത്തിയ കറുത്ത പക്ഷികൾ എന്ന ചിത്രത്തിലെ മല്ലി എന്ന കഥാപാത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മാളവിക നായർ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരം അന്ധയായ കുട്ടിയെ അവതരിപ്പിച്ചു കൊണ്ടാണ് ആദ്യ ചിത്രത്തിൽ തിളങ്ങിനിന്നത്. ഈ അഭിനയത്തിന് 2007- 2008 വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിൻറെ പുരസ്കാരം നേടി.

തുടർന്ന് ഊമക്കുയിൽ പാടുമ്പോൾ എന്ന ചിത്രത്തിലെ റീമ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രണ്ടാമത്തെ പുരസ്കാരവും നേടിയ താരം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ജേണലിസത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ താരത്തിന്റെ ചിത്രങ്ങൾ മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നുഎറണാകുളം സെൻറ് തെരേസാസ് കോളേജിൽ നിന്നും ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പഠനം പൂർത്തിയാക്കിയ താരം വിജയത്തിൽ

ടോപ്പർ ആയ സന്തോഷം തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചിരുന്നു. ഗ്രാജുവേഷൻ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. “എത്ര മനോഹരമായിരുന്നു ഈ യാത്രയെന്ന് ഓർമിപ്പിക്കുന്ന തരത്തിലുള്ള ഒരു അംഗീകാരമാണ് എന്നെ തേടിയെത്തിയത്. എൻറെ സ്വപ്നങ്ങളെ കീഴടക്കാൻ സഹായിച്ച അധ്യാപകർ, സുഹൃത്തുക്കൾ എല്ലാവർക്കും ഒരുപാട് നന്ദി. എനിക്ക് ഈ വിജയത്തിലെത്താനുള്ള പ്രോത്സാഹനം നൽകിയ അച്ഛനും അമ്മയ്ക്കും ഏട്ടനും നന്ദി.

നിങ്ങൾക്ക് അഭിമാനമാകാൻ എപ്പോഴും ഞാൻ ശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു” എന്നാണ് താരം അന്ന് പോസ്റ്റിനൊപ്പം പങ്കുവെച്ച് കുറിപ്പ്ഇപ്പോൾ ആ വാക്കുകൾ യാഥാർത്ഥ്യമായ വിധത്തിലുള്ള താരത്തിന്റെ ഏറ്റവും പുതിയ സന്തോഷമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അധ്യാപക ദിനമായ ഇന്ന് പഠിച്ച അതേ കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപികയായി പഠിപ്പിക്കുന്ന സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അസിസ്റ്റൻറ് പ്രൊഫസർ ആയി ജോലിയിൽ പ്രവേശിച്ച് നാളുകൾ പിന്നിടുമ്പോൾ താരം ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത് പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കൊപ്പം ഉള്ള ചിത്രമാണ്. തൻറെ ആഗ്രഹം സാക്ഷാത്കരിച്ച രീതിയിലുള്ള താരത്തിന്റെ വിജയത്തിന് നിരവധി പേരാണ് സന്തോഷവും ആശംസകൾ അറിയിച്ചതിരിക്കുന്നത്.

5/5 - (2 votes)