അതി സുന്ദരിയായി ഗൗരി .!! കാൻഡിൽ ലൈറ്റ് ഡിന്നറിനൊപ്പം സന്തോഷവാർത്ത ആരാധകരോട് പങ്കുവെച്ച് താരം . | Actress Gowri Krishnan Happy News Malayalam

Whatsapp Stebin

Actress Gowri Krishnan Happy News Malayalam : ഏഷ്യാനെറ്റ് സംരക്ഷണം ചെയ്ത പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ഗൗരി കൃഷ്ണ. ഈ പരമ്പരയിലെ പൗർണമി എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകർക്കും മുമ്പിൽ എത്തിയത്. പൗർണമി തിങ്കൾ എന്ന പരമ്പര അവസാനിച്ചെങ്കിലും ഗൗരിയും പൗർണമിയും പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിലനിൽക്കുന്നു എന്ന സ്വന്തം ജാനി സീത തുടങ്ങിയ പരമ്പരകളിലും വളരെ ശ്രദ്ധേയകരമായ വേഷമാണ് താരം അവതരിപ്പിച്ചത്.

കേരളത്തിലെ കയ്യെത്തും ദൂരെ എന്ന പരമ്പരയിലും താരം മികച്ച ഒരു വേഷം ചെയ്തിരുന്നു.ഈ പരമ്പരയിൽ താരം അഭിനയിച്ച കഥാപാത്രത്തിന്റെ പേരാണ് ഗായത്രി ദേവി.പരമ്പരകളിലൂടെ മാത്രമല്ല ടെലിവിഷൻ ഷോകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകർക്ക് മുൻപിൽ നിറസാന്നിധ്യമാണ് ഗൗരി. പൗർണമി തിങ്കൾ എന്ന പരമ്പരയുടെ സംവിധായകനായ മനോജിനെയാണ് ഗൗരി വിവാഹം ചെയ്തത്. ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

താരത്തിന്റെ വിവാഹ വിശേഷങ്ങളും ജനങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ആഭരണങ്ങൾ ഒന്നു അണിയാതെ വിവാഹ വേദിയിൽ കയറിയ ഗൗരിക്കും അന്ന് ചിലത് പറയാനുണ്ടായിരുന്നു. എന്നാൽ മനോജിന്റെയും ഗൗരിയുടെയും പ്രണയ വിവാഹമാണ് എന്ന് കരുതുന്നവരാണ് അധികവും. എന്നാൽ ഇത് അങ്ങനെയല്ല ഇരുവരുടെയും കുടുംബങ്ങൾ ആലോചിച്ചു തീരുമാനിച്ചെടുത്തത് തന്നെയാണ് ഇവരുടെ വിവാഹം. വളരെ ലളിതമായ രീതിയിലാണ് ഗൗരിയുടെയും

മനോജിന്റെയും വിവാഹം നടന്നത്. വളരെ മിനിമൽ മേക്കപ്പും തലയിൽ ഒരു മുല്ലപ്പൂവും ചൂടി വിവാഹമണ്ഡപത്തിലേക്ക് എത്തിയ ഗൗരിയെ ഇന്നും പ്രേക്ഷകർ ഓർക്കുന്നു. ഇപ്പോഴിതാ ഗൗരി തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച് ചില ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നത്. തന്റെ ഭർത്താവ് മനോജിനൊപ്പം ഉള്ള ചില ചിത്രങ്ങളാണ് ഇവ. മൂന്നാറിലെ ഒരു റിസോർട്ടിൽ നിന്ന് എടുത്ത ചിത്രങ്ങളാണ് ഇത്. നല്ല റൊമാന്റിക് രീതിയിലുള്ള ചിത്രങ്ങളാണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. റോസാപ്പൂക്കളും അരയന്നങ്ങളും മെഴുകുതിരികളും എല്ലാം ചിത്രത്തിൽ കാണാം. നാണത്തോടെ മനോജിന്റെ കയ്യിൽ പിടിച്ചു കൊണ്ട് തലതാഴ്ത്തി നിൽക്കുന്ന ഗൗരിയെയും. നിരവധി ആരാധകരാണ് പങ്കുവെച്ച ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്

Rate this post