സീരിയൽ താരം അങ്കിതയ്ക് കിട്ടിയ മുട്ടൻ തേപ്പ്.!! വെളിപ്പെടുത്തലുമായി താരം..വീഡിയോ വൈറലാകുന്നു ആശ്വസിപ്പിച്ച് പ്രേക്ഷകർ..| Actress Ankitha viral video

Actress Ankitha viral video : തന്റെ നഷ്ടപ്രണയത്തെ കുറിച്ചും അഭിനയരംഗത്തെ ചില പ്രശ്നങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ അങ്കിത. പ്രേക്ഷകർക്ക് സുപരിചിതയാണ് പാടാത്ത പൈങ്കിളി എന്ന സൂപ്പർഹിറ്റ്‌ പരമ്പരയിലെ മധുരിമ എന്ന കഥാപാത്രവും ആ കഥാപാത്രത്തിന് ജീവൻ നൽകുന്ന അങ്കിതയും. അങ്കിത സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള ആളാണ്.

പരമ്പരയിൽ നായകനായ ദേവയുടെ കാമുകിയായി നല്ല ഒരു പാവം കഥാപാത്രമായി എത്തിയ അങ്കിത പിന്നീട് ദേവയും കണ്മണിയും തമ്മിലുള്ള വിവാഹം യാദൃശ്ചികമായി നടന്നതുമൂലം ആകെ തളർന്നുപോവുകയും ദേവയെയും കണ്മണിയെയും ശത്രുക്കളായി മാത്രം കണ്ട് അവരോട് പ്രതികാരം തീർക്കാൻ നടക്കുന്ന നെഗറ്റീവ് കഥാപാത്രത്തിലേക്ക് മാറുകയും ചെയ്തിരുന്നു.

ദേവ മധുരിമയെ മറന്നുതുടങ്ങിയെങ്കിലും മനസ്സിൽ കണ്മണിയോട് ഇഷ്ടം കൂടിവന്നതോടെ പ്രശ്നക്കാരിയായ മധുരിമയെ എതിർക്കാൻ ദേവ തുടങ്ങിയിരുന്നു. അപ്പോഴൊക്കെ പ്രേക്ഷകരെല്ലാവരും മധുരിമയെ വെറുത്തു. എന്നാൽ ഇപ്പോൾ പക എല്ലാം മാറ്റി പാവം കുട്ടിയായിരിക്കുന്നു അങ്കിത. അതുകൊണ്ട് പ്രേക്ഷകർക്കും മധുരിമയെ ഒരുപാട് ഇഷ്ടമാണ്. അങ്കിത എവിടെ പോയാലും മധുരിമ എന്ന് പറഞ്ഞിട്ടാണ് ആരാധകർ വന്ന് സംസാരിക്കാറുള്ളതെന്നും ജീവിതത്തിൽ തനിക്ക് ഒരു തേപ്പ് കിട്ടി,

അതൊരു ഒന്നൊന്നര പ്രണയപരാജയം ആയിരുന്നെന്നും അവിടെ നിന്നാണ് തന്റെ ജീവിതം വിജയത്തിലേക്ക് കുതിക്കാൻ തുടങ്ങിയതെന്നും അങ്കിത ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരിക്കുകയാണ്. അഭിനയവും നൃത്തവുമെല്ലാം, അതെല്ലാം നമ്മൾ എത്ര കഷ്ടപ്പെട്ട് ചെയ്ത് വീഡിയോ പോസ്റ്റ്‌ ചെയ്താലും പ്രേക്ഷകർക്ക് ഒരു വിലയുമില്ല…എന്നാൽ എന്തെങ്കിലും കോപ്രായം കാണിച്ചാൽ അത് എല്ലാവരും വളരെ നന്നായി എൻജോയ് ചെയ്യും. അങ്കിതയുടെ പരാതി ഇങ്ങനെയാണ്. താൻ ജീവിതത്തിൽ സമ്പാദിക്കുന്ന കൂട്ടത്തിലാണെന്നും ക്യാഷ് എപ്പോഴും സേവ് ചെയ്യാൻ ശ്രമിക്കാറുണ്ടെന്നുമെല്ലാം അങ്കിത പറയുന്നു.

Rate this post