31-ാം വിവാഹ വാർഷികത്തിന്റെ തിളക്കത്തിൽ സന്തൂർ ഗ്രാൻഡ്പയും പ്രിയതമയും.!!റഹ്മാനും മെഹറുവിനും ആശംസകൾ നേർന്ന് മക്കൾ.!! | Actor Rahman And Wife 31 st Wedding Anniversary

Actor Rahman And Wife 31 st Wedding Anniversary : നിരവധി മലയാള സിനിമകളിലൂടെ മലയാള സിനിമ പ്രേമികളുടെ ഹൃദയം കവർന്ന താരമാണ് റഹ്മാൻ. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.ഏകദേശം 150 അധികം ചിത്രങ്ങളിലാണ് ഇതിനോടകം താരം അഭിനയിച്ചിട്ടുള്ളത്. അതിൽ 90ലധികവും മലയാള സിനിമകൾ തന്നെ. നായിക വേഷങ്ങളിലും ഉപനായക വേഷങ്ങളിലും നിറഞ്ഞാടിയ വ്യക്തിത്വമാണ് റഹ്മാൻ.

തമിഴ്, തെലുങ്ക് സിനിമകളിൽ രഘുമാൻ, രഘു എന്നീ സ്‌ക്രീൻ നാമങ്ങളിലൂടെയും അദ്ദേഹം അറിയപ്പെടുന്നത്. സംവിധായകൻ പത്മരാജൻ റഹ്മാനെ സിനിമയിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത്.മമ്മൂട്ടി മോഹൻലാൽ എന്നിങ്ങനെയുള്ള മുൻനിര താരങ്ങളുടെ എല്ലാം ഒപ്പം താരം അഭിനയിച്ചിട്ടുണ്ട്. ഇവരോടൊപ്പമുള്ള റഹ്മാന്റെ ചിത്രങ്ങൾ എല്ലാം സൂപ്പർഹിറ്റുകൾ ആയിരുന്നു.1993ലാണ് ഇദ്ദേഹം വിവാഹിതനാകുന്നത്. മെഹറുനീസ ആണ് ജീവിതപങ്കാളി.രണ്ട് മക്കളാണ് ഇദ്ദേഹത്തിന്.

സിനിമയിൽ ഇടവേള എടുത്തിട്ടുണ്ടെങ്കിലും ആ കാലത്ത് എല്ലാം ഇദ്ദേഹം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആയിരുന്നു. 80 കളിൽ സിനിമാലോകത്ത് നിറഞ്ഞാടിയ ഇദ്ദേഹത്തെ മലയാളികൾ നെഞ്ചോട് ചേർത്തുവയ്ക്കുന്നു.സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവായി ഇദ്ദേഹത്തിനെ നിരവധി ആളുകളാണ് പിന്തുടരുന്നത്. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ മറ്റൊരു ചിത്രമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഭാര്യ മെഹററുന്നീസക്കൊപ്പമുള്ള ഒരു ചിത്രമാണിത്. മലയാളികൾ ഒന്നടങ്കം ഇവരുടെ ജോഡി ഇഷ്ടപ്പെടുന്നു. ഭക്ഷണം കഴിക്കാൻ ഒന്നിച്ചെത്തിയപ്പോൾ എടുത്ത ഒരു ചിത്രമാണിതെന്നാണ് ഒറ്റനോട്ടത്തിൽ മനസ്സിലാകുന്നത്. ചിത്രത്തിൽ ഇരുവരും വളരെ സന്തോഷത്തിലാണ്.” Made foe each other ” എന്നാ അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിനു താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.

Rate this post