ആ അതുല്യ പ്രതിഭയും അരങ്ങൊഴിഞ്ഞു; നടൻ പൂജപ്പുര രവി അന്തരിച്ചു.!! താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമ ലോകം.!! | Actor Poojapura Ravi Passed Away Viral News

Actor Poojapura Ravi Passed Away Viral News : കഴിഞ്ഞ കുറച്ചു നാളുകളായി മലയാള സിനിമയെ അനശ്വരമാക്കിയ ഒരുപാട് താരങ്ങൾ സിനിമാലോകത്തോടും സിനിമ പ്രേമികളെയും വിട്ടു പിരിയുകയാണ്. ശാരീരിക അസ്വസ്ഥതകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നിമിത്തം ഇന്നസെൻറ്, സുബി അടക്കമുള്ള നിരവധി താരങ്ങളാണ് മലയാള സിനിമയോടും സിനിമ പ്രേമികളെയും വിട്ടുപിരിഞ്ഞത്. ഇപ്പോൾ അതിന് പിന്നാലെ മറ്റൊരു ദുഖവാർത്ത കൂടി ആരാധക ലോകത്തിനു മുന്നിലേക്ക് എത്തുകയാണ്.

വേലുത്തമ്പി ദളവ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് നിരവധി കഥാപാത്രങ്ങളിലൂടെ കയ്യടി നേടിയ ശക്തനായ താരം പൂജപ്പുര രവി അന്തരിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 2016ൽ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി താരം അഭിനയിച്ചത് എന്നും ശക്തമായ കഥാപാത്രങ്ങളിലൂടെ തിളങ്ങി നിൽക്കുവാനായിരുന്നു താരം ശ്രമിച്ചത്. സഹനടനായും ക്യാരക്ടർ റോളിലും ഒക്കെ എത്തി നിരവധി ചിത്രങ്ങളിൽ കയ്യടി നേടി മലയാളത്തിലെ അടക്കം മുൻനിര താരങ്ങൾക്ക് ഒപ്പം

poojapura death news (1)

വെള്ളത്തിരയിൽ വേഷം കൈകാര്യം ചെയ്ത പൂജപ്പുര രവിയുടെ വേർപാട് സിനിമ ലോകത്തിന് ഒരു തീരാനഷ്ടം തന്നെയാണ്. 800 ഓളം സിനിമകളിൽ അഭിനയിച്ച മഹാപ്രതിഭയാണ് ഇപ്പോൾ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്. മറയൂരിൽ വച്ചാണ് മരണം സംഭവിച്ചിരിക്കുന്നത് 4000 ത്തോളം നാടകങ്ങളിലും 800 ഓളം സിനിമകളിലും ഇതിനോടകം താരം വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. പൂച്ചയ്ക്ക് ഒരു മൂക്കുത്തി, മുത്താരംകുന്ന് പി ഓ, കള്ളൻ കപ്പലിൽ തന്നെ,

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, റൗഡി രാമു എന്നീ ചിത്രങ്ങളിലെ രവിയുടെ കഥാപാത്രങ്ങൾ ഇന്നും ശ്രദ്ധിക്കപ്പെടുന്നവ തന്നെയാണ്. കലാനിലയത്തിൽ പത്ത് വർഷത്തോളം പ്രവർത്തിച്ചിരുന്ന ഇദ്ദേഹം പൂജപ്പുരയിൽ നിന്ന് മറയൂരിലേക്ക് താമസം മാറിയത് അടുത്തിടെ ആയിരുന്നു. ആറു വർഷം മുൻപാണ് ഭാര്യ വിട പറഞ്ഞത്. മലയാള സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ നിന്ന് കളർ ലോകത്തേക്കുള്ള യാത്രയിൽ സിനിമയോടൊപ്പം സഞ്ചരിച്ച പ്രതിഭ കൂടിയായിരുന്നു ഇദ്ദേഹം.

Rate this post