ഇതിങ്ങനെ അല്ലെടാ.. കുഞ്ഞാവയെ എടുക്കാൻ പേടിയുള്ള മാമൻ.!! | Achu Suganth New Video Viral Malayalam

Achu Suganth New Video Viral Malayalam : നിരവധി എപ്പിസോഡുകൾ കഴിഞ്ഞ് അതിഗംഭീരമായി മുന്നേറി കൊണ്ടിരിക്കുന്ന ഒരു പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനം വീട്ടിലെ ഇളയ പുത്രനാണ് കണ്ണൻ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന അച്ചു സുഗന്ദ്. ഇളയ മകനായത് കൊണ്ട് തന്നെ സാന്ത്വനം വീട്ടിൽ നിന്നും കൂടുതൽ വാത്സല്യം ലഭിച്ച ഒരാളാണ് കണ്ണൻ. അതിന്റെതായ നിരവധി പ്രശ്നങ്ങൾ

ഈ കഥാപാത്രം സൃഷ്ടിക്കുന്നുണ്ട്.വീട്ടിലെ മിക്ക പ്രശ്നങ്ങളുടെ തുടക്കകാരൻ കണ്ണനാണെന്നാണ് ഒട്ടുമിക്ക മലയാളി പ്രേഷകരുടെ അഭിപ്രായം. എന്നാൽ തനിക്ക് ലഭിക്കുന്ന വേഷങ്ങൾ വളരെ മിക്കച്ച രീതിയിലാണ് അച്ചു കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ ഈ അഭിനയതാവിനു കഴിഞ്ഞു.സംവിധാനം ചെയ്യുക എന്ന ആഗ്രഹത്തോടെയാണ് അച്ചു ഈ മേഖലയിലേക്ക് കടന്നു വന്നത്. ഇതിന്റെ ഭാഗമായി ചില ചലച്ചിത്രങ്ങളിൽ

അസിസ്റ്റന്റ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. ഇതിനു ശേഷം വാനമ്പാടി എന്ന പരമ്പരയിൽ അസോസിയേറ്റായി താരം പ്രവർത്തിച്ചു. ഇതേ ടീം സാന്ത്വന ടീമിൽ എത്തിയപ്പോൾ കണ്ണൻ എന്ന കഥാപാത്രം അച്ചുവിനെ തേടിയെത്തുകയായിരുന്നു. പിന്നീട് മിനിസ്ക്രീൻ അഭിനയത്തിലൂടെ താരത്തിനു നിരവധി ആരാധകരെയാണ് നേടിയെടുക്കാൻ കഴിഞ്ഞത്. എന്നാൽ ഇപ്പോളും തന്റെ സ്വപ്‍നം സംവിധാനം തന്നെയാണ്.മിനിസ്ക്രീൻ മേഖലയിൽ സജീവമായത് പോലെ താരം സോഷ്യൽ മീഡിയയിലും ഏറെ നിറസാനിധ്യമാണ്.

ഇടക്ക് ചിത്രീകരണ സമയങ്ങളിൽ ഉണ്ടാവുന്ന തമാശകൾ അടങ്ങിയ വീഡിയോകൾ താരം ആരാധകാരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് അച്ചുവിന്റെ ഒരു ട്രോൾ വീഡിയോയാണ്. അച്ചുവിന്റെ തന്നെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയാണ് വീഡിയോ പോസ്റ്റ്‌ ചെയ്തത്. വീഡിയോയിൽ ഒരു കുഞിനെ ആശ്വസിപ്പിക്കാൻ ശ്രെമിക്കുന്ന അച്ചുവിനെ കാണാം. ഏറ്റവും ഒടുവിൽ ആ ദൗത്യം വിജയകരമായി പൂർത്തികരിച്ചതിന്റെ സന്തോഷവും അച്ചുവിന്റെ മുഖങ്ങളിൽ നിന്നും കാണാമായിരുന്നു.

Rate this post