എന്തു പ്രശ്നങ്ങൾ ഇണ്ടായാലും എന്റെ സിനിമ കാണാൻ വരണം ; ജനപ്രിയ നായകൻ ആരാധകരോട് ചെയ്തത് കണ്ടോ ? | Actor Dileep At kottarakara Viral Video Malayalam

Whatsapp Stebin

Actor Dileep At kottarakara Viral Video Malayalam : നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ദിലീപ്. ജനപ്രിയ നായകൻ എന്നാണ് ദിലീപ് അറിയപ്പെടുന്നത്. കോമഡി വേഷങ്ങളും നായക കഥാപാത്രങ്ങളും വില്ലൻ കഥാപാത്രങ്ങളും ഒന്നിനോട് ഒന്ന് മെച്ചം എന്ന രീതിയിൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച് കയ്യടി നേടിയ താരം കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ കുറെ നാളുകളായി സിനിമാ ലോകത്ത് താരം അത്രതന്നെ സജീവമല്ല. എന്നാൽ ഇപ്പോൾ ഇതാ അദ്ദേഹത്തിന്റെ പുതിയ സിനിമ റിലീസ് ആവാൻ ഒരുങ്ങുകയാണ്. ദിലീപ് നായകൻ ആയി എത്തുന്ന ബാന്ദ്ര എന്ന ചിത്രത്തിന്റെ പുത്തൻ വിശേഷങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ വൈറലായി

കൊണ്ടിരിക്കുന്നു. ഈ ചിത്രത്തിൽ തമന്നയാണ് നായികയായി എത്തുന്നത്. ഇപ്പോഴിതാ ഒരു ഉത്സവ പരിപാടിക്ക് ഇടയിൽ താരം അഭിനയിച്ച പ്രതിഫലിപ്പിച്ച ഒരു കോമഡിയുടെ വീഡിയോയാണ് പ്രേക്ഷകർക്കും മുൻപിലേക്ക് എത്തുന്നത്. നടൻ ഇന്നസെന്റിനെയും ലാലു അലക്സിനേയും താരം മിമിക്രി രൂപത്തിൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രത്തിൽ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി എത്തിയതായിരുന്നു ദിലീപ്.

പ്രസംഗത്തിനിടെ ദിലീപ് പാട്ട് പാടണമെന്നായിരുന്നു കാണികളുടെ ആവശ്യം. എന്നാൽ എനിക്ക് പാട്ടുപാടാൻ അറിയില്ല എന്ന് ദിലീപ് പറയുമ്പോൾ എന്നാൽ ഒരു മിമിക്രി എങ്കിലും ഞങ്ങൾക്ക് വേണ്ടി ചെയ്യു എന്നായി പ്രേക്ഷകർ.പിന്നെ ഇന്നസെന്റിനെ അനുകരിക്കാം എന്ന് പറഞ്ഞപ്പോൾ പ്രേക്ഷകർക്കിടയിൽ ഹർഷാരവം ഉയർന്നു. സ്വത സിദ്ധമായ കഴിവിൽ താരം നടന്മാരെ

അനുകരിച്ച് കയ്യടി നേടുകയും ചെയ്തു. ദിലീപ് നായകനായി എത്തുന്ന പുത്തൻ ചിത്രമായ ബാന്ദ്രയുടെ നിർമ്മാതാവ് വിനായക അജിത്ത് കുമാർ ആയിരുന്നു ഉത്സവത്തിന്റെ ഉപദേശക സമിതി പ്രസിഡന്റ്. ഇനി എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും നിങ്ങൾ എന്റെ സിനിമ കാണാൻ എത്തുമെന്ന് എനിക്കറിയാം എന്ന് പറഞ്ഞു കൊണ്ടാണ് ദിലീപ് വേദിയിൽ നിന്നും ഇറങ്ങിയത്.

Rate this post