കറ്റാർവാഴ വളർന്നുകൊണ്ടേയിരിക്കുന്നു ഈ വെള്ളം ഒഴിച്ചപ്പോൾ. 😀👌 കറ്റാർവാഴ കുറേ തൈകളോട് കൂടി തഴച്ചു വളരാൻ ഇതൊന്ന് മതി.!!

Tips To Make Fertilizer For Aloevera: നിരവധി പ്രയോജനങ്ങളുള്ള ഒരു അദ്ഭുത സസ്യമാണ് കറ്റാര്‍വാഴ. വിറ്റാമിനുകളുടെയും കാത്സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ്. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. അലോവേര എന്ന ശാസ്ത്രനാമത്തിലാണ് ഇത് അറിയപ്പെടുന്നത്. ചർമ്മത്തിലെ ചുളിവുകൾ നീക്കാനായും ചർമ്മത്തിനു പുറത്തെ ചൊറിച്ചിലിനും

മുടിയുടെ വളർച്ചയ്ക്കും സൂര്യതാപത്തിനുമെല്ലാം വളരെ ഗുണമുള്ളതാണ്. ഇത്രയേറെ ഗുണങ്ങൾ ഉള്ളത് കൊണ്ടു തന്നെ ചെറിയൊരു കറ്റാർവാഴ ചെടിയെങ്കിലും നമ്മുടെ വീടുകളിൽ കാണാതിരിക്കില്ല. ചെറിയ ചെടികൾ തഴച്ചു വളരാനും ധാരാളം തൈകൾ ഉണ്ടാകാനും ഈ ഒരു മാജിക് വെള്ളം മാത്രം മതി. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. അതിനായി 2 പഴത്തൊലി ചെറുതായി കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം.

ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കാം. ഈ മിക്സ് ഒരു പാത്രത്തിലോ കുപ്പിയിലോ ആക്കി 5 ദിവസം മൂടി മാറ്റിവെക്കണം. എങ്കിലേ ഇത് നല്ലൊരു വളമായി കിട്ടുകയുള്ളു. ശേഷം ഈ മിക്സ് നന്നായി അരിച്ചെടുക്കണം. ആഴ്ചയിൽ രണ്ടു തവണ ഒഴിച്ച് കൊടുക്കാം. ഇത് കാറ്റർവാഴക്ക് മാത്രമല്ല. വീട്ടിലെ പൂച്ചെടികൾക്കും അതുപോലെ തന്നെ പച്ചക്കറികൾക്കും എല്ലാം ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്. ഇതിനെപറ്റി വിശദമായി വീഡിയോയിൽ പറയുന്നുണ്ട്.

ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കാൻ മറക്കല്ലേ.ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Rasfi’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post