സീരിയലിൽ വില്ലത്തി ജീവിതത്തിൽ കുറുമ്പത്തി .!! ഇപ്പോളിതാ ഒരു കുഞ്ഞു വിശേഷവും.. ആലിസ് ക്രിസ്റ്റിയുടെ യൂട്യൂബ് വീഡിയോ വൈറൽ ..| Actress Alice Christy New Viral Video
Actress Alice Christy New Viral Video : മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ക്രിസ്റ്റി പ്രേക്ഷകർക്ക് സുപരിചിതയായി മാറുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത് ജനപ്രീതി നേടി. പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റിയ നിരവധി സീരിയലുകളിൽ തിളങ്ങിയ ആലീസ് ഇപ്പോൾ സി കേരളത്തിലെ ‘മിസിസ് ഹിറ്റ്ലർ’ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. താരം എന്റെ അഭിനയം ജീവിതവും യൂട്യൂബ് വിശേഷങ്ങളുമായി പ്രേക്ഷകർക്കു മുൻപിൽ
സജീവമാണ്.താരത്തിന്റെ വിവാഹദിനത്തോടനുബന്ധിച്ചാണ് ആലീസ് ക്രിസ്റ്റി യൂട്യൂബ് ചാനൽ തുടങ്ങുന്നത്. വൻവിജയമാണ് താരത്തിന്റെ യൂട്യൂബ് ചാനൽ നേടുന്നത്. താരത്തിന്റെ വിവാഹം കഴിഞ്ഞ് ഒരു വർഷമായിരിക്കുന്നു. ഈ സാഹചര്യത്തിൽ മറ്റൊരു സന്തോഷവാർത്ത കൂടി ആലീസിന് തന്റെ ആരാധകരോട് പങ്കുവയ്ക്കാനുണ്ട് അത് മറ്റൊന്നുമല്ലതങ്ങളുടെ യൂട്യൂബ് ചാനലിൽ ഇപ്പോൾ വൺ മില്യൺ ഫോളോവേഴ്സ് നേടിയിരിക്കുന്നു. വിവാഹത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകളുടെ വീഡിയോകളും ദൃശ്യങ്ങളുമായിരുന്നു
ആലീസ് ആദ്യം യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തത്. ഇത് തന്നെ വളരെയധികം കാഴ്ചക്കാരെ നേടി. വിവാഹത്തിനുശേഷം ആലീസിന്റെ ഭർത്താവ് സജിൻ സജിയും ആലീസിന്റെ യൂട്യൂബ് ചാനലിന് പൂർണ്ണ പിന്തുണയാണ് നൽകുന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇരുവരുടെയും വിവാഹത്തിന് പങ്കെടുത്തത്. ആലീസും സജനും തമ്മിലുള്ളത് ഒരു പ്രണയവിവാഹം അല്ല. വീട്ടുകാർ ഉറപ്പിച്ച വിവാഹം തന്നെയായിരുന്നു. പക്ഷേ ഇരുവരുടെയും സ്നേഹവും കുട്ടികുറുമ്പുകളും കാണുമ്പോൾ പ്രേക്ഷകരും ആദ്യം ഒന്ന് ചിന്തിക്കുന്നത് ഇരുവരുടെയും പ്രണയ വിവാഹമാണോ എന്ന് തന്നെയാണ്.
ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിന് വൺ മില്യൺ സബ്സ്ക്രൈബ് നേടിയതിന്റെ ആഘോഷത്തിലാണ് ആലിസും സജിനും. എല്ലാ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് വലിയ ചടങ്ങുകളോടെ ആണ് ഇരുവരും യൂട്യൂബിന്റെ വിജയം ആഘോഷിക്കുന്നത്. യൂട്യൂബ് ചിഹ്നം വെച്ചു കൊണ്ടുള്ള പ്രത്യേക കേക്കും കയ്യിൽ പിടിച്ചുനിൽക്കുന്ന ആലീസിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. വലിയ രീതിയിലുള്ള ബോഫെ സിസ്റ്റവും മറ്റും കുടുംബക്കാർക്കും ബന്ധുക്കൾക്കും വേണ്ടി ആലീസും സജിനും ഒരുക്കിയിട്ടുണ്ട്. ഇടയ്ക്ക് ഇവരുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തിരുന്നു. പിന്നീട് അത് തിരിച്ചു കിട്ടുകയും ചെയ്തു.