സീരിയൽ താരം യമുനാറാണിയുടെ കായൽതീരത്തെ ആരെയും അമ്പരിപ്പിക്കുന്ന വീട്!! വീടിന്റെ പ്രത്യേകതകൾ പങ്കുവെച്ച് പ്രിയ താരം | Yamuna Rani & Devan Home Tour

ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് യമുന റാണി. പരമ്പരകളിലൂടെയും സിനിമകളിലൂടെയും ആണ് താരം പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. മീശ മാധവൻ,പട്ടണത്തിൽ സുന്ദരൻ എന്നീ സിനിമകളിൽ യമുനാ റാണി അവതരിപ്പിച്ച വേഷം വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സിനിമയിലും

പരമ്പരയിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന സമയത്താണ് യമുനാ റാണി ഒരു കരിയർ ബ്രേക്ക് എടുക്കുന്നത് വ്യക്തിജീവിതവുമായി ബന്ധപ്പെട്ട പല കാരണങ്ങൾ കൊണ്ടാണ് തൽക്കാലം താരം അഭിനയ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്. താരം രണ്ടാമത് വിവാഹം ചെയ്തത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ആദ്യ ബന്ധത്തിലേ രണ്ടു മക്കളുടെയും പൂർണ്ണപിന്തുണയോടെയാണ് യമുനാ വീണ്ടും ഒരു വിവാഹ ജീവിതത്തിലേക്ക് കടന്നത്. ബിസിനസുകാരൻ കൂടിയായ

ദേവനെയാണ് താരം വിവാഹം ചെയ്തത്. സിനിമ മേഖലയിലും പരമ്പരയിലും താരം അത്രതന്നെ സജീവമല്ല എങ്കിലും സോഷ്യൽ മീഡിയയിലൂടെ യമുന റാണിയുടെ എല്ലാ വിശേഷങ്ങളും ആരാധകർക്ക് മുൻപിൽ എത്താറുണ്ട്. ഇപ്പോഴത്തെ താരത്തിന്റെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ വീഡിയോകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ചന്ദനമഴ എന്ന പരമ്പരയിലൂടെയാണ് താരം കൂടുതൽ

കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നുവരുന്നത്. ഈ പരമ്പരയിൽ താരം ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരുടെ ജീവിതത്തിൽ ഏറെ സന്തോഷകരമായ ഒരു മുഹൂർത്തമാണ് ഒരു പുതിയ വീട് സ്വന്തമാക്കിയിരിക്കുന്നതിലൂടെ നേടിയിരിക്കുന്നത്. തിരുവനന്തപുരത്ത് വെള്ളായണിയിൽ ആണ് ഇവരുടെ രണ്ടുനിലയുള്ള പുതിയ വീട് ഇവർ വാങ്ങിച്ചിരിക്കുന്നത്. ഇതിന്റെ പാലുകാച്ചൽ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും നിരവധി സഹതാരങ്ങളും പങ്കെടുത്തിരുന്നു. മഴ എന്ന പരമ്പരയിൽ ഒപ്പം അഭിനയിച്ച നിരവധി താരങ്ങളും പാലുകാച്ചൽ ചടങ്ങിന് വേണ്ടി എത്തിയിരുന്നു

Rate this post