വത്തക്ക തൊലി വെറുതെ കളയേണ്ട.!! ഈ കടുത്ത ചൂടിൽ ഇനി കറിവേപ്പ് കാടുപോലെ വളർത്താം.. ഈ സൂത്രം നിങ്ങളെ ഞെട്ടിക്കും.!! | Watermelon Peels For Curry Leaves

  • Chop watermelon peels into small pieces.
  • Soak them in water for 2–3 days.
  • Strain the fermented liquid.
  • Dilute with equal amount of clean water.
  • Spray or pour near curry leaf plant roots.
  • Rich in potassium and moisture.

Watermelon Peels For Curry Leaves : ചൂടുകാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി വാങ്ങുന്ന ഒരു ഫലമായിരിക്കും വത്തക്ക അഥവാ തണ്ണിമത്തൻ. സാധാരണയായി തണ്ണിമത്തന്റെ തോട് യാതൊരു ഉപയോഗവും ഇല്ലാതെ കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ വീട്ടിൽ ഒരു കറിവേപ്പില ചെടി പോലും ഇല്ലെങ്കിൽ അത് നട്ട് വളർത്തിയെടുക്കാനായി ഈ തണ്ണിമത്തന്റെ തോട് ഉപയോഗപ്പെടുത്താവുന്നതാണ്. അതെങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

കറിവേപ്പില തൈ നടുന്നതിന് മുൻപായി ചെയ്യേണ്ട കാര്യം പോട്ട് മിക്സ് തയ്യാറാക്കുക എന്നതാണ്. പോട്ട് മിക്സിൽ തന്നെയാണ് വത്തക്കയുടെ തൊലിയും ഉപയോഗിക്കുന്നത്. അതിനായി തണ്ണിമത്തന്റെ അല്ലെങ്കിൽ വത്തക്കയുടെ തോട് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് മാറ്റിവയ്ക്കണം. ശേഷം പോട്ടിൽ ഏറ്റവും താഴെ ഭാഗത്ത് മണ്ണും കരിയിലയും, ചാരവും അടങ്ങുന്ന പോട്ട് മിക്സ് ഇട്ടു കൊടുക്കുക. അതിന് മുകളിൽ മുറിച്ചു വെച്ച വത്തക്കയുടെ തൊലി ഇട്ടു കൊടുക്കാവുന്നതാണ്.

Watermelon Peels For Curry Leaves

ശേഷം അല്പം കൂടി മണ്ണും കരിയിലയും പൊത ഇട്ട് വയ്ക്കണം. ഒരു പാത്രത്തിൽ വെള്ളമെടുത്ത് ചെടിക്ക് ആവശ്യമായ വെള്ളം മണ്ണിൽ തളിച്ചു കൊടുക്കുക. പറമ്പിലും മറ്റും കാണുന്ന ചെറിയ കറിവേപ്പില ചെടി ഉണ്ടെങ്കിൽ അത് വേരോടെ പറിച്ചെടുക്കുക. തയ്യാറാക്കി വെച്ച പോട്ട് മിക്സിലേക്ക് ചെടി നടാവുന്നതാണ്. ചെടി നട്ടാൽ പൊതയിട്ടു കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതുപോലെ ചെടിയിലെ നാമ്പുകൾ നോക്കി വേണം വീട്ടാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ.

എല്ലാദിവസവും ചെടിക്ക് ആവശ്യമായ വെള്ളമൊഴിച്ചു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ പുളിപ്പിച്ച കഞ്ഞിവെള്ളം കറിവേപ്പില ചെടിയുടെ ചുവട്ടിൽ ഒഴിക്കുന്നതും, മുകളിൽ ചാരം വിതറി നൽകുന്നതും ചെടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കും. വെണ്ണീർ ഇട്ടു കൊടുക്കുകയാണെങ്കിൽ എല്ലാദിവസവും അത് കഴുകി കളയാനായി പ്രത്യേകം ശ്രദ്ധിക്കുക. ചെടിയിൽ നിന്നും ബാക്ടീരിയകളെയും പ്രാണികളെയും തുരത്താനും, മഞ്ഞളിപ്പ് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും ചാരമിട്ടു കൊടുക്കുന്നതു കൊണ്ട് സാധിക്കും. ചെടിക്ക് ആവശ്യമായ അയേൺ കണ്ടന്റ് ലഭിക്കാനായി രണ്ട് കമ്പി കഷ്ണങ്ങളോ അല്ലെങ്കിൽ ആണിയോ പോട്ടിൽ തറച്ചു കൊടുക്കുന്നതും നല്ലതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : POPPY HAPPY VLOGS

Rate this post
AgricultureWatermelon Peels For Curry Leaves
Comments (0)
Add Comment