നല്ലത് കൊടുത്താൽ നല്ലത് തിരിച്ചുകിട്ടുമെന്നാണ് ;വിജയ്ക്കും ദേവികക്കും അൽപ്പം നേരത്തേ തന്നെ വിശേഷം…! സന്തോഷത്തിൽ മതിമറന്ന് താരങ്ങൾ….| Vijay And Devika Happy News Viral Malayalam

Vijay And Devika Happy News Viral Malayalam: മലയാളം സിനിമ-സീരിയൽ രംഗത്ത് തിളങ്ങിനിൽക്കുന്ന താരങ്ങളാണ് വിജയ് മാധവും ഭാര്യ ദേവികയും. ദേവികയും വിജയും തങ്ങളുടെ ജീവിതത്തിലെ ഓരോ സന്തോഷങ്ങളും പ്രേക്ഷകരുമായി ഇവരുടെ സോഷ്യൽ മീഡിയ പേജുകൾ വഴി പങ്കുവെക്കാറുണ്ട്. ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കടന്നുവരുന്ന സന്തോഷത്തിലാണ് രണ്ടുപേരും ഇപ്പോൾ. അതോടൊപ്പം തന്നെ തങ്ങളുടെ ജീവിതത്തിലിതാ ഇരട്ടിസന്തോഷം വന്നെത്തി എന്ന വാർത്ത ഇപ്പോൾ താരങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. യൂട്യൂബിൽ നിന്നും

സിൽവർ പ്ലേ ബട്ടൺ കിട്ടിയ സന്തോഷത്തിലാണ് രണ്ടുപേരും. ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തുന്നതിനു മുൻപേ വന്ന മറ്റൊരു വലിയ സന്തോഷമാണിത്. നല്ലത് കൊടുത്താൽ നല്ലത് തിരിച്ചുകിട്ടുമെന്നാണ് വീഡിയോക്ക് തലക്കെട്ട് കൊടുത്തിട്ടുള്ളത്. ഇനിയും രണ്ടുപേർക്കും നല്ലതു വരട്ടെ എന്ന് പ്രേക്ഷകർ ആശംസിച്ചിട്ടുണ്ട്. രണ്ടുപേരും കുക്കിംഗ് വീഡിയോകൾ എപ്പോഴും ഇൻസ്റ്റാഗ്രാം വഴി പങ്കുവെക്കാറുണ്ട്. പ്രേക്ഷകർക്കെല്ലാവർക്കും എപ്പോഴും ഇവരുടെ വീഡിയോകൾ വളരെ ഇഷ്ടമാണെന്നാണ് കമന്റുകൾ പ്രത്യക്ഷപ്പെടാറ്. പാട്ടുകൾ പാടിയും താരങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട്.

ഇരുവരുടെയും പാട്ടുകൾ കേൾക്കുവാൻ സോഷ്യൽ മീഡിയ ആരാധകർക്ക് എന്നും ഏറെ ഇഷ്ടമാണ്. ദേവിക ഇനി അഭിനയിജീവിതത്തിലേക്ക് തിരിച്ചുവരുമോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. രണ്ടുപേരുടേതും ഒരു പ്രണയവിവാഹമാണെന്ന് താരങ്ങൾ ഇതിനുമുൻപേ തുറന്നുപറഞ്ഞിട്ടുണ്ട്. താരങ്ങളുടെ ജീവിതത്തിൽ ഇനിയും സന്തോഷങ്ങൾ വരട്ടെ എന്നാണ് ഇരുവരുടെയും ആരാധകർ ആശംസിച്ചിട്ടുള്ളത്. ഇൻസ്റ്റാഗ്രാമിൽ എപ്പോഴും സജീവമായിട്ടുള്ള താരങ്ങളായതിനാൽ തന്നെ രണ്ടുപേർക്കും നിരവധി ആരാധകരാണുള്ളത്.

ഇവരുടെ ഓരോ വീഡിയോകൾക്കുമായി കാത്തിരിക്കുന്ന ആരാധകരോട് ഇനിയും തങ്ങളുടെ ജീവിതത്തിലെ ഓരോ സന്തോഷവാർത്തകളും പിന്നാലെ വരുന്നെന്നാണ് ഇവർ പറയുന്നത്. അഭിനേത്രി എന്നതിനപ്പുറം ഒരു അവതാരക കൂടിയാണ് ദേവിക. സ്റ്റാർ സിംഗർ ഷോ വഴിയാണ് വിജയ് മാധവ് പ്രേക്ഷകർക്ക് പ്രിയങ്കരനാവുന്നത്.

Rate this post