ഇങ്ങിനെ ചെയ്താൽ ഏത് കായ്ക്കാത്ത പ്ലാവും ചുവട്ടിൽ നിന്ന് തന്നെ കായ്ച്ചു തുടങ്ങും; ഇതൊന്ന് ചെയ്താൽമതി കായ്ക്കാത്ത പ്ലാവ് വരെ കായ്ക്കും..!! | Vietnam Merli Cultivation
- Choose well-drained, loamy soil rich in organic matter.
- Maintain warm, humid tropical climate conditions.
- Plant healthy Vietnam Merli cuttings or saplings.
- Water regularly but avoid waterlogging.
- Use organic compost or farmyard manure.
- Control pests naturally.
- Harvest leaves or parts as needed.
Vietnam Merli Cultivation : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും,ഒരു പ്ലാവെങ്കിലും ഉണ്ടായിരിക്കും. എന്നാൽ പ്ലാവ് ആവശ്യത്തിന് കായ്ക്കാത്തതായിരിക്കും ഒരു വലിയ പ്രശനം. എത്ര സ്ഥല പരിമിതി ഉള്ള ഇടങ്ങളിലും വളരെയെളുപ്പത്തിൽ വളർത്തി എടുക്കാവുന്ന ഒരു പ്ലാവിനമാണ് വിയറ്റ്നാം ഏർളി പ്ലാവ്. ഈയൊരു പ്ലാവിന്റെ എടുത്തുപറയേണ്ട സവിശേഷതകൾ ചക്കയുടെ വലിപ്പം കുറവാണ് എങ്കിലും ചുളകൾക്ക് നല്ല മധുരം ആയിരിക്കും. അതുപോലെ മടലിന് മറ്റു ചക്കകളുമായി താരതമ്യം ചെയ്യുമ്പോൾ കനം കുറവായിരിക്കും.
മതിലിനോട് ചേർന്നോ, സ്ഥല കുറവ് ഉള്ള ഇടങ്ങളിലോ ഇവ വളർത്തി എടുക്കാം. മാത്രമല്ല ഒരു പാട് ഉയരത്തിൽ പോവുകയാണെങ്കിൽ ശാഖകൾ വെട്ടി കളയാനും സാധിക്കുന്നതാണ്. സാധാരണയായി വിയറ്റ്നാം ഏർളി പ്ലാവുകളിൽ താഴെ ഭാഗത്ത് കായ ഉണ്ടായി തുടങ്ങുമെങ്കിലും അവ പെട്ടന്ന് കൊഴിഞ്ഞു പോവുകയാണ് പതിവ്.സാധാരണയായി ആൺ പൂവാണ് ഇത്തരത്തിൽ കൊഴിഞ്ഞു പോകുന്നത്. പെൺ പൂവ് ചെടിയിൽ തന്നെ നില നിൽക്കും.
പ്ലാവിൽ ചക്ക നിറയെ കായ്ക്കാനായി ചെടി നടുമ്പോൾ തന്നെ ആഴത്തിൽ കുഴിയെടുത്ത് വേണം തൈ നടാൻ. അത് പോലെ നല്ല നേഴ്സറിയിൽ നിന്നുമുള്ള തൈ തന്നെ തിരഞ്ഞെടുത്ത് വാങ്ങാനായി ശ്രദ്ധിക്കണം.മണ്ണിൽ നിന്നും ചെടിക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കാനായി വേപ്പിൻ പിണ്ണാക്ക്, ഫോസ്ഫറസ്, NPK വളങ്ങൾ, എല്ലുപ്പൊടി എന്നിവയെല്ലാം ചേർത്ത് കൊടുക്കാവുന്നതാണ്. വെള്ളം കെട്ടി നിൽക്കാത്ത രീതിയിൽ വേണം ചെടി നനയ്ക്കാൻ.കൂടാതെ കരിയില,ചകിരി എന്നിവ ഉപയോഗിച്ച് പൊതയിട്ട് നൽകാവുന്നതാണ്.
ചെടിക്ക് ചുറ്റും വെള്ളം അധികമായി കെട്ടി നിൽക്കുകയാണെങ്കിൽ പെട്ടെന്ന് അളിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്.അതുപോലെ നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന ഇടം നോക്കി വേണം ചെടി നടാൻ. കാനൽ അടിക്കുന്ന ഭാഗത്താണ് ചെടി നടുന്നത് എങ്കിൽ ചെടി വളരുന്നതിനനുസരിച്ച് ശാഖകൾ വെട്ടി മാറ്റണം. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത് വഴി ചെടിയുടെ ചുവട്ടിൽ നിന്നു തന്നെ ഒന്നിൽ കൂടുതൽ കായകൾ ഉണ്ടാവുകയും അവ കൊഴിഞ്ഞു പോകാതെ കാത്തു സൂക്ഷിക്കുകയും ചെയ്യാം. Vietnam Merli Cultivation Credit : RESMI’S FARM TIPS