ദിവ്യ ഉണ്ണിക്ക് എത്താനായില്ല; വിദ്യ ഉണ്ണിയുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങു ഗംഭീരമാക്കി താരം.!! വീഡിയോ.!! | Vidhya Unni Baby Naming Ceremoney

Vidhya Unni Baby Naming Ceremoney : മലയാളത്തിന്റെ പ്രമുഖ താരം ദിവ്യ ഉണ്ണിയുടെ ഇളയ സഹോദരിയും അഭിനേത്രിയുമായ വിദ്യ ഉണ്ണി എല്ലാ മലയാളികൾക്കും സുപരിചിതയാണ്.അഭിനയത്തിലും നൃത്തത്തിലും ചേച്ചിയുടെ പാത പിന്തുടർന്നിട്ടുള്ള വിദ്യയുടെ ആദ്യത്തെ മലയാള ചലച്ചിത്രം കുഞ്ചാക്കോ ബോബൻ നായകനായ ഡോക്ടർ ലവ് ആയിരുന്നു.

ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച പുതുമുഖ നടിക്കുള്ള അവാർഡും താരം സ്വന്തമാക്കി.പിന്നീട് 3G ജനറേഷൻ എന്നൊരു ചിത്രത്തിൽ കൂടി വിദ്യ അഭിനയിച്ചു.വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിന്ന ദിവ്യ ഉണ്ണി ഡാൻസ് സ്കൂളും പ്രോഗ്രാമുകളുമൊക്കെയായി സജീവമാണ്. ദിവ്യക്ക് കൂട്ടായ് പ്രിയപ്പെട്ട അനിയത്തി വിദ്യയും ഉണ്ട്. നൃത്തത്തെ ജീവിതമായി കാണുന്ന ഈ രണ്ട് സഹോദരിമാർക്കും ആരാധകലക്ഷങ്ങളുടെ പിന്തുണയാണ് ഉള്ളത്.സോഫ്റ്റ്‌വയർ എഞ്ചിനീയർ ആയ വിദ്യ ഹോങ്കോങ്ങിലാണ് ജോലി ചെയ്തിരുന്നത് .

ചെന്നൈ സ്വദേശി സഞ്ജയ് വെങ്കിടേശ്വരനെ താരം വിവാഹം കഴിച്ചു. 2019 ൽ ആയിരുന്നു വിവാഹം. സിങ്കപ്പൂരിൽ ടാറ്റാ കമ്മ്യൂണിക്കേഷൻ ഉദ്യോഗസ്ഥനാണ് സഞ്ജയ്.തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരെ അറിയിക്കാറുണ്ട് . ഗർഭിണിയായ വിവരവും കുഞ്ഞു ജനിച്ച വിവരവുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു.നിറവയറിൽ നൃത്തം ചെയ്ത താരത്തിന്റെ വീഡിയോയും വൈറൽ ആയിരുന്നു.

പെൺകുഞ്ഞാണ് താരത്തിന് ജനിച്ചത്.പ്രസവശഷം വീട്ടിൽ തിരിച്ചെത്തിയ വിദ്യക്കും കുഞ്ഞിനും വലിയ സ്വീകരണമാണ് വീട്ടുകാർ ഒരുക്കിയത്.കുഞ്ഞിന്റെ ആദ്യത്തെ ഓണമായിരുന്നു ഇത്തവണത്തേത് പാട്ടുപാവാട അണിഞ്ഞ കുഞ്ഞു മോളോടൊപ്പമുള്ള ഓണാചിത്രങ്ങളും താരം പങ്ക് വെച്ചു. ഇപ്പോഴിതാ തങ്ങളുടെ കുഞ്ഞു മാലാഖയുടെ പേരിടൽ ചടങ്ങ് ഗംഭീരമാക്കിയിരിക്കുകയാണ് താരം. ശോഭിത എന്നാണ് താരം കുഞ്ഞിന് നൽകിയ പേര്.നിരവധി ആരാധകാരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

Rate this post