ഈ ഒരു തുള്ളി ജൈവവളം മാത്രം മതി കായ്ക്കാത്ത ചെടിപോലും കായ്ക്കും; ഇനി ചെടികൾ തഴച്ചു വളരും..!! | Vegetable Cultivation Tip Using Fertilizer

  • Choose the right fertilizer (organic/NPK) based on soil test.
  • Apply during early growth stages for best results.
  • Use compost to improve soil texture and fertility.
  • Avoid over-fertilizing to prevent root burn.
  • Water after application to help absorption.
  • Rotate crops to maintain soil nutrients.

Vegetable Cultivation Tip Using Fertilizer : ഇന്നത്തെ കാലത്ത് കടകളിൽ നിന്നും വാങ്ങുന്ന മിക്ക പച്ചക്കറികളിലും പഴങ്ങളിലുമെല്ലാം ധാരാളം വിഷാംശം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ വീടിനോട് ചേർന്ന് കുറച്ച് സ്ഥലമെങ്കിലും ഉള്ളവർ വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികളും പഴങ്ങളും വീട്ടിൽ തന്നെ കൃഷി ചെയ്തെടുത്ത് ഉപയോഗിക്കുന്നതാണ് കൂടുതൽ അനുയോജ്യം. എന്നാൽ ഇത്തരത്തിൽ കൃഷി ചെയ്യുമ്പോൾ പലരും പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ് ചെടികൾക്ക് ആവശ്യത്തിന് വളം ലഭിക്കാത്തതിനാൽ അവയിൽ നിന്ന് ആവശ്യത്തിന് കായ്ഫലങ്ങൾ ലഭിക്കുന്നില്ല എന്നത്.

അത്തരം അവസരങ്ങളിൽ യാതൊരു രാസവളക്കൂട്ടും ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ജൈവ വളക്കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ജൈവവള കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം പച്ചിലകളാണ്. ഏതുതരം ചെടിയുടെ പച്ചിലകളും, പുല്ലും ഈയൊരു രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. പ്രത്യേകിച്ച് പയറു പോലുള്ള ചെടികളിൽ കായകൾ ലഭിക്കാത്തതിനുള്ള പ്രധാന കാരണം മണ്ണിൽ ആവശ്യത്തിന് നൈട്രജൻ ഇല്ലാത്തതാണ്.

അത്തരം സന്ദർഭങ്ങളിൽ ഈയൊരു പച്ചിലവള ജൈവവള കൂട്ട് മണ്ണിൽ മിക്സ് ചെയ്തു കൊടുക്കുകയാണെങ്കിൽ വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ വലിയ രീതിയിലുള്ള മാറ്റങ്ങൾ ചെടിയിൽ കാണാനായി സാധിക്കും. ജൈവവളക്കൂട്ട് തയ്യാറാക്കാനായി ആദ്യം തന്നെ ഒന്നര അടി വലിപ്പത്തിൽ ഒരു കുഴിയെടുത്ത് അതിലേക്ക് പച്ചിലകൾ നിറച്ചു കൊടുക്കുക. തെങ്ങിന്റെ തൊണ്ട് വീട്ടിൽ ഉണ്ടെങ്കിൽ ഏറ്റവും താഴത്തെ ലയറിലും മുകളിലത്തെ ലെയറിലും അവ ഉപയോഗിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോൾ ചെടിയിലേക്ക് ആവശ്യമായ വെള്ളം എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നതാണ്.

പച്ചില വളക്കൂട്ടിന് മുകളിലായി ചരൽ, ചാരം, മണൽ, എല്ലുപൊടി എന്നിവയുടെ കൂട്ട് നിറച്ചു കൊടുക്കാം. ആഴ്ചയിൽ ഒരുതവണ വെച്ച് ഈയൊരു കൂട്ട് നല്ല രീതിയിൽ മണ്ണിലേക്ക് ചേർന്ന് നിൽക്കുന്ന രീതിയിൽ മിക്സ് ചെയ്തു കൊടുക്കണം. അതിനുശേഷം ചെടികൾ നട്ടുപിടിപ്പിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ അവയിൽ കായ്ഫലങ്ങൾ കണ്ടു തുടങ്ങുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Vegetable Cultivation Tip Using Fertilizer Credit : GreenMa Media

Vegetable Cultivation Tip Using Fertilizer

Read Also:ഒരു വളവും ഇല്ലാതെ കറിവേപ്പ് സുഖമായി വളർത്താം; ഏത് കിളിർക്കാത്ത കറിവേപ്പും ഇനി കിളിർക്കും..!!

ഇതൊന്ന് തൊട്ടാൽ മതി; എത്ര കരിപിടിച്ച വിളക്കും ഈസിയായി വെളുപ്പിക്കാം, അഴുക്കും മെഴുക്കും നിമിഷനേരത്തിൽ കളഞ്ഞെടുക്കാം.!!

Rate this post
Vegetable Cultivation Tip Using Fertilizer
Comments (0)
Add Comment