മക്കളുടെ പടം കാണാൻ അവശ നിലയിലും ഓടിയെത്തി ശ്രീനിവാസനും ഭാര്യയും.!! ഞാൻ പറഞ്ഞതുപോലെ തന്നെ നന്നായി അഭിനയിച്ചു.!! | Varshngalkushesham Movie Watching Sreenivasan With Wife With Dhyan

Varshngalkushesham Movie Watching Sreenivasan With Wife With Dhyan: മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു താര കുടുംബമാണ് നടനും തിരക്കഥാകൃത്തും ആയ ശ്രീനിവാസന്റെ കുടുംബം. മലയാളം കണ്ട ഏറ്റവും മികച്ച തിരക്കഥാകൃത്ത് ആണ് ശ്രീനിവാസൻ. മലയാളത്തിലെ ഒട്ടനേകം എവർലാസ്റ്റിംഗ് ഹിറ്റ് ചിത്രങ്ങൾ അദ്ദേഹത്തിന്റെ തൂലികയിലൂടെ ജനിച്ചതാണെന്ന കാര്യം ഓർക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ റേഞ്ച് മനസ്സിലാക്കാവുന്നതേ ഉള്ളു. അച്ഛന്റെ പാതയിൽ തന്നെ സിനിമയിലേക്ക് വന്നവരാണ് താരത്തിന്റെ രണ്ട് മക്കളും. ഗായകനായി സിനിനയിലേക്ക് എത്തി അഭിനയവും തനിക്ക് വശമുണ്ടെന്ന് മനസ്സിലാക്കി തരികയും ഇപ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായി മാറുകയും ചെയ്ത താരമാണ് ശ്രീനിവാസന്റെ മൂത്ത മകൻ വിനീത് ശ്രീനിവാസൻ. മലർവാടി ആർട്സ് ക്ലബ്‌,

തട്ടത്തിൻ മറയത്ത്, ഹൃദയം തുടങ്ങി വൻഹിറ്റുകൾക്ക് ശേഷം വിനീതിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഹിറ്റ് ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’. പഴയ മോഹൻലാൽ ശ്രീനിവാസൻ കൊമ്പോയെ ഓർമിപ്പിക്കുന്ന തരത്തിൽ പ്രണവ് മോഹൻലാലിന്റെയും ധ്യാൻ ശ്രീനിവാസന്റെയും മനോഹരമായ ഒരു കോമ്പോ ഈ ചിത്രത്തിലൂടെ വിനീത് മലയാളത്തിനു നൽകിയിട്ടുണ്ട്. ഇവരെക്കൂടാതെ

നിവിൻ പോളി, ബേസിൽ, അജു, കല്യാണി പ്രിയദർശൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം ഒരു അഭിനേതാവ് എന്ന നിലയിൽ ധ്യാൻ ശ്രീനിവാസൻ തന്റെ കഴിവ് വെളിപ്പെടുത്തിയ ഒരു ചിത്രം കൂടിയാണ് ഇത്. വലിയ അഭിപ്രായമാണ് ധ്യാൻ ശ്രീനിവാസന്റെ

അഭിനയത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചത്. മക്കളുടെ ചിത്രമായ വർഷങ്ങൾക്ക് ശേഷം കാണാൻ നേരിട്ടത്തിയ ശ്രീനിവാസന്റെയും ഭാര്യയുടെയും വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. തിയേറ്ററിൽ എത്തിയ അച്ഛനോടും അമ്മയോടും തന്റെ അഭിനയത്തേക്കുറിച്ച് നേരിട്ട് എത്തി ചോദിക്കുകയാണ് ധ്യാൻ. താൻ പഠിപ്പിച്ചത് പോലെ തന്നെ ചെയ്തു എന്ന് പതിവ് രീതിയിലുള്ള രസകരമായ മറുപടിയാണ് ശ്രീനിവാസൻ പറഞ്ഞത്.

Rate this post