അങ്ങനെ എന്റെ എൻഗേജ്മെന്റ് കഴിഞ്ഞു.!! ലൈവിൽ വന്നു സത്യങ്ങൾ തുറന്നു പറഞ്ഞ് ഉപ്പും മുളകും ലൈറ്റ് ഫാമിലി.!! | Uppum Mulakum Lite Family Happy News

Uppum Mulakum Lite Family Happy News : യുട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരമായി മാറിയവരാണ് ഉപ്പും മുളകും ലൈറ്റ് ഫാമിലി. ഇവരുടെ വീട്ടിലെ രണ്ടു പെൺകുട്ടികളായ പൊന്നുവും, നന്ദുവും കൂടിയാണ് ഇവരുടെ വിശേഷങ്ങൾ യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നത്. നന്ദൂസ് വ്ളോഗിലൂടെ കുറച്ച് നാൾ മാത്രമേയായിട്ടുള്ളൂ നന്ദന വിശേഷങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയത്.ഇതിന് മുൻപ് അമ്മയും പൊന്നുവും ആയിരുന്നു വിശേഷങ്ങൾ പങ്കുവെച്ചത്. ഈ തവണ

അമ്മയും നന്ദുവും ചേർന്നാണ് വീഡിയോയിൽ വന്നിരിക്കുന്നത്. നന്ദുവിനെ കുഞ്ഞനെന്നാണ് വീട്ടിൽ വിളിക്കുന്നത്. പ്രേക്ഷകർ പലരും ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായാണ് ഈ തവണ അമ്മയും മകളും വന്നിരിക്കുന്നത്. പല ചോദ്യങ്ങൾ ചോദിക്കുന്നതിനിടയിൽ കുഞ്ഞനെന്തായിരുന്നു അസുഖം എന്ന ഒരു ചോദ്യം ഉണ്ടായിരുന്നു. അതിന് മറുപടിയായി അമ്മ സങ്കടത്തോടെ പറയുന്നുണ്ട് വീഡിയോയിൽ. രണ്ടര വയസിൽ ബ്ലഡ് കാൻസർ വന്നിരുവെന്നും, ആറര വർഷത്തോളം അതിൻ്റെ ചികിത്സയിലായിരുന്നു.

ആർസിസിയിൽ ആയിരുന്നു ട്രീറ്റ്മെൻറ് നടത്തിയത്. എന്നാൽ അസുഖത്തെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നുവെന്നും, ആറാം ക്ലാസിലെത്തിയപ്പോൾ ഒരു കുട്ടി ചോദിച്ചപ്പോഴാണ് ഞാൻ വീട്ടിൽ വന്ന് എൻ്റെ അസുഖത്തെ കുറിച്ച് അമ്മയോട് ചോദിച്ചതെന്ന് കുഞ്ഞൻ പറഞ്ഞു. ഞങ്ങൾ അവളെ അറിയിച്ചിട്ടില്ലെന്നും, എന്തായാലും വലുതാവുമ്പോൾ അറിയിക്കാം എന്നു കരുതിയെന്നും, പക്ഷേ ഒരിക്കൽ ചാനലിൽ ഞാൻ കുഞ്ഞനൊരു അസുഖക്കാരിയാണെന്ന് പറയരുതെന്ന് പറഞ്ഞത്, ചിലർ കമൻറുവഴി നിങ്ങൾ തന്നെയല്ലേ ചാനലിലൂടെ പറഞ്ഞതെന്ന് അമ്മ പറയുന്നുണ്ട്. എന്നാൽ അസുഖക്കാരിയാണെന്ന്

പറയുന്നത് അത്ര വലിയ ഒന്നുമല്ലെന്നാണ് കുഞ്ഞൻ്റെ വാദം. ഞാനിപ്പോൾ പത്താം ക്ലാസിലാണ് പഠിക്കുന്നതെന്നും, എൻ്റെ എൻഗേജ്മെൻറ് കഴിഞ്ഞ വാർത്തകൾ ഉണ്ടെന്നും, പറയുന്നവർ പറയട്ടേ എന്നുമാണ് കുഞ്ഞു പറയുന്നത്. കല്യാണം പെട്ടെന്ന് ഒന്നും ഉണ്ടാവില്ലെന്നും, അവൾക്ക് 18 വയസ് കഴിഞ്ഞാൽ കല്യാണം കഴിക്കാൻ തോന്നിയാൽ അവൾ കല്യാണം കഴിക്കട്ടെയെന്നുമാണ് അമ്മ പറയുന്നത്. അസുഖത്തെ കുറിച്ച് അറിഞ്ഞ് കഴിക്കുന്നവരേ മാത്രമേ കല്യാണം ആലോചിക്കൂ എന്നും, അല്ലെങ്കിൽ ഭാവിയിൽ പ്രശ്നമാകുമെന്നും അമ്മ പറയുന്നുണ്ട്. എല്ലാം യോഗമല്ലേ എന്നും നന്ദു മറുപടി പറയുന്നുണ്ട്. അഥവാ പ്ലസ്ടു കഴിഞ്ഞ് നമ്മൾ കല്യാണം ആലോചിച്ചാൽ നമ്മളെയിട്ട് പൊരിക്കരുതേ എന്നും പറയുന്നുണ്ട് അമ്മ. പാചകം കുറച്ചൊക്കെ അറിയാമെന്നും, പൊന്നു ചേച്ചിയുടെ പ്രസവം ഒക്ടോബറിലാണെന്നും അമ്മയും മകളും പറയുകയുണ്ടായി.

Rate this post