ഇത് ഒരു തുള്ളി മതി.!! മുളകിലെ മുരടിപ്പ് 100% മാറി നിറച്ച് കായ്ക്കാൻ.. മുളകിന്റെ കുരുടിപ്പിനുള്ള മരുന്ന്.!! | Tips To Make Chilli Plant More Healthy

  • Use nutrient-rich, well-drained soil.
  • Ensure 6+ hours of sunlight daily.
  • Water only when topsoil is dry.
  • Add compost or cow dung manure monthly.
  • Prune dead leaves regularly.
  • Use neem oil or soap spray for pests.
  • Support stems with stakes.

Tips To Make Chilli Plant More Healthy : എല്ലാ വീടുകളിലും ഒഴിച്ചു കൂടാനാവാത്ത ഒരു പച്ചക്കറി ഇനമാണ് പച്ചമുളക്. വീട്ടിൽ പച്ചമുളക് വളര്‍ത്തുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് ദ്രുത വാട്ടം. അതിന് പരിഹാരമായി വീട്ടിൽ പരീക്ഷിക്കാവുന്ന ചില മരുന്നുകൾ അറിഞ്ഞിരിക്കാം. മുളക് ചെടിയിൽ ദ്രുതവാട്ടം വരാതിരിക്കാനായി സ്യൂഡോ മോണാസ് 5 മില്ലി അല്ലെങ്കിൽ 20 ഗ്രാം എന്ന അളവിൽ എടുത്ത ശേഷം ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് മുളക് ചെടിയുടെ താഴെയും ഇലയിലും ഒഴിച്ച് കൊടുത്താൽ മതിയാകും. എന്നാൽ ഇത് രോഗം വരുന്നതിന് മുൻപ് ചെയ്താൽ മാത്രമാണ് പൂർണ്ണമായും ഗുണം ലഭിക്കുകയുള്ളൂ. മുളകിനെ ബാധിക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ഇല മുരടിപ്പ്. ഇതു തന്നെ പല രീതിയിൽ കണ്ടു വരുന്നുണ്ട്.

ഇല മുകളിലേക്ക് ചുരുണ്ട് നിൽക്കുന്ന രീതിയിലാണ് ഇവ കാണുന്നത് എങ്കിൽ അത് മിക്കപ്പോഴും ബാക്ടീരിയ കൊണ്ടാണ് ഉണ്ടാകുന്നത്. വെർട്ടി സീലിയം എന്ന മരുന്നാണ് ഈയൊരു രോഗം ഇല്ലാതാക്കാനായി ചെടിയിൽ ഉപയോഗിക്കേണ്ടത്. ഇത് ഒരു ജൈവ കീടനാശിനി തന്നെയാണ്. 20 ഗ്രാം അല്ലെങ്കിൽ 5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയിൽ മുഴുവനായും ഈയൊരു മിശ്രിതം ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇത്തരം മരുന്നുകൾ ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു മിശ്രിതമാണ് ഉള്ളിയുടെ തോലിട്ട വെള്ളം. രണ്ട് ദിവസം വരെ വച്ച് അത് ചെടികൾക്ക് ഒഴിച്ച് കൊടുക്കുന്നത്. പുളിച്ച കഞ്ഞിവെള്ളത്തിൽ കായം ഇട്ട് ഒരു ദിവസം വെച്ച് അതും ചെടികൾക്ക് ഇത്തരത്തിൽ തളിച്ച് കൊടുക്കാവുന്നതാണ്.

Tips To Make Chilli Plant More Healthy

എന്നാൽ വൈറസ് ബാധ മൂലം ചെടികൾക്ക് ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി ഇത്തരം മരുന്നുകൾ ഒന്നും തന്നെ ഉപയോഗപ്പെടുത്താൻ സാധിക്കുകയില്ല. സാധാരണയായി ഇത്തരം രോഗങ്ങളിൽ ചെടിയുടെ ഇല താഴേക്ക് ആയിരിക്കും മടങ്ങിയിരിക്കുക. അവയിൽ നിന്നും ചെടിയെ രക്ഷപ്പെടുത്തി എടുക്കണം എങ്കിൽ രോഗം ബാധിച്ച ഇലകൾ മുഴുവനായും നുള്ളി കളയേണ്ടി വരും. അതിനുശേഷം അതിൽ വെറ്റബിൾ സൾഫർ ഒരു ലിറ്റർ വെള്ളത്തിൽ ഒഴിച്ച് ചെടിയിൽ തളിച്ചു കൊടുക്കണം. ലിക്വിഡ് രൂപത്തിൽ ഉള്ള മരുന്ന് രണ്ട് മില്ലി വെള്ളത്തിൽ മിക്സ് ചെയ്താണ് ചെടിയിൽ ഒഴിക്കേണ്ടത്. അതോടൊപ്പം തന്നെ ജൈവ കീടനാശിനികളായ വേപ്പെണ്ണ, വെളുത്തുള്ളി ദ്രാവകം എന്നിവയും ചെടിയിൽ തളിച്ചു കൊടുക്കാവുന്നതാണ്.

ഇത്തരത്തിൽ മുളക് ചടിയിൽ ഉണ്ടാകുന്ന വ്യത്യസ്ത രോഗങ്ങളെ ഒഴിവാക്കി ചെടി നിറച്ച് മുളക് വളർത്തിയെടുക്കാം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video credit : Chilli Jasmine

Rate this post
AgricultureTips To Make Chilli Plant More Healthy
Comments (0)
Add Comment