ഇതാണ് സ്നേഹം;യജമാനനെ വിടാതെ പിന്തുടർന്ന് നായ; പാവം എത്രദൂരമാണ് ഓടിയത്,വൈറലായി വീഡിയോ | The Best True Love Dog Video Goes Viral

The Best True Love Dog Video Goes Viral : സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇഷ്ടമുള്ളവരാണ് നമ്മൾ. സ്നേഹം തുളുമ്പുന്ന വീഡിയോ നമ്മുടെ കണ്ണ് നനയിക്കുകയും ചെയ്യുന്നു. അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അപകടത്തിൽ പെട്ട് പരിക്കേറ്റ യജമാനനെ കൊണ്ടുപോയ ആംബുലൻസിന്റെ പിന്നാലെ ഓടുന്ന പട്ടിക്കുട്ടിയാണ് ഇപ്പോൾ താരം.കുറേ ദൂരം എത്തുമ്പോൾ പട്ടി പിൻവാങ്ങുമെന്നായിരുന്നു ആംബുലൻസിൽ ഉള്ളവർ കരുതിയത്.

എന്നാൽ പട്ടി ദൂരം കാര്യമാക്കാതെ ഓടിക്കൊണ്ടിരുന്നു. പട്ടിയുടെ സ്നേഹം കണ്ട് ആംബുലൻസിൽ ഉണ്ടായിരുന്നവർ പട്ടിയെ കൂടെ കൂട്ടുകയായിരുന്നു.ആശുപത്രിയിലെത്തിയിട്ടും പട്ടിക്കുട്ടി തന്റെ യജമാനന് കാവലിരിക്കുകയായിരുന്നു. സ്നേഹം എന്താണെന്ന് മറന്നുപോകുന്ന കാലത്താണ് നാം ജീവിക്കുന്നത്. തിരക്കുകളിൽ പെട്ട് പലർക്കുംകുടുംബാംഗങ്ങളെ സ്നേഹിക്കാനോ അവരോടൊപ്പം സമയം ചിലവഴിക്കാനോ പറ്റുന്നില്ല.ഈ കുഞ്ഞു പട്ടിയാകട്ടെ താൻ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന വ്യക്തിക്ക് വേണ്ടി ഓടുകയാണ്.ഈ വീഡിയോ ലോകമാധ്യമങ്ങളിലും ശ്രദ്ധേയമായിരുന്നു.

1 കോടിയിലധികം പേരാണ് വീഡിയോ കാണാനിടയായത്. ഫസ്റ്റ് ഷോ എന്ന യൂട്യൂബ് ചാനൽ ഈ വീഡിയോ വീണ്ടും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.44 കെ ലൈക്കാണ് വീഡിയോക്ക് ലഭിച്ചത്.10 ലക്ഷത്തിലധികം പേർ വീഡിയോ കാണുകയും ചെയ്തു. പാവം നായക്കുട്ടി, അതിന് സ്നേഹം തിരിച്ചുകൊടുക്കണം, എത്ര ദൂരാ അവൻ ഓടിയത് തുടങ്ങിയ കമെന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.700 ലധികം കമന്റും വീഡിയോ സ്വന്തമാക്കി. മൃഗങ്ങളോട് പൊതുവേ അസ്വസ്ഥത കാണിക്കുന്നവരാണ് നമ്മൾ.മൃഗസ്നേഹികളായ മനുഷ്യരുണ്ടെങ്കിൽക്കൂടി അവയെ വെറുപ്പോടെ കാണുന്നവരാണ് അധികവും.

മൃഗങ്ങളെ തള്ളിപ്പറഞ്ഞവരുടെ തന്നെ കണ്ണ് നനയിക്കുകയാണ് ഈ വീഡിയോ. തങ്ങളുടെ വീട്ടിലും ഇങ്ങനെ ഒരു നായക്കുട്ടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ എന്ന ആഗ്രഹം പലരിലും ഉടലെടുക്കുന്നു. ഇക്കാരണം കൊണ്ട് തന്നെയാവാം വീഡിയോക്ക് ഇത്രയധികം ലൈക്ക് ലഭിച്ചതും വൈറലായതും.സ്നേഹം തുളുമ്പുന്ന കാഴ്ച്ചകൾ കാണാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. അത് നമ്മെ ഒരുപാട് സന്തോഷിപ്പിക്കുന്നു.സ്നേഹം നിറഞ്ഞൊഴുകുന്ന ഇത്തരം വീഡിയോകൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ.

4.7/5 - (17 votes)