കിടിലൻ ടേസ്റ്റിൽ ഒരു തക്കാളി കറി തയ്യാറാക്കാം.!! | Thakkali Kari Recipe

കിടിലൻ ടേസ്റ്റിൽ ഒരു തക്കാളി കറി തയ്യാറാക്കാം.!! | Thakkali Kari Recipe

Thakkali Kari Recipe: കറികൾ ഉണ്ടാക്കുമ്പോൾ കൂടുതൽ പേരും ചിന്തിക്കുന്ന ഒരു കാര്യമായിരിക്കും ഒരേ കറി തന്നെ ചോറിനും പലഹാരങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുമോ എന്നുള്ളത്. നല്ല രുചികരമായ കറികളാണ് തയ്യാറാക്കുന്നത് എങ്കിൽ ഇത്തരത്തിൽ രണ്ട് ആവശ്യങ്ങൾക്കും ഒരേ രീതിയിൽ ഉപയോഗിക്കാനായി സാധിക്കും. അത്തരത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു തക്കാളി കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ തക്കാളി കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകിട്ട് പൊട്ടിച്ച് കറിവേപ്പിലയും,പച്ചമുളക് നീളത്തിൽ കീറിയതും ഇട്ട് ഒന്ന് വഴറ്റി എടുക്കാം. ശേഷം സവാള നീളത്തിൽ

അരിഞ്ഞത് കൂടി ഈയൊരു മിക്സിലേക്ക് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം. ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞുവെച്ച തക്കാളി കഷണങ്ങൾ അതിലേക്ക് ചേർത്ത് ഉടയുന്നത് വരെ വേവിച്ചെടുക്കുക. ശേഷം അല്പം മഞ്ഞൾപൊടി, മുളകുപൊടി,മല്ലിപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ഈ ഒരു കൂട്ടിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക.

പൊടികളുടെ പച്ചമണം പൂർണമായും പോയി തുടങ്ങുമ്പോൾ അതിലേക്ക് തേങ്ങയിൽ നിന്നും പിഴിഞ്ഞെടുത്ത രണ്ടാം പാൽ ഒഴിച്ചുകൊടുക്കണം. കറി കുറുകി തുടങ്ങുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ കൂടി ഒഴിച്ച ശേഷം സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. സാധാരണ ഉണ്ടാക്കുന്ന തക്കാളി കറികളിൽ നിന്നും തീർത്തും വ്യത്യസ്തമായി എന്നാൽ രുചികരമായി കഴിക്കാവുന്ന ഒരു കറിയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. മാത്രമല്ല ചോറ്,ചപ്പാത്തി എന്നിവയോടൊപ്പമെല്ലാം ഒരേ രീതിയില്‍ ഈ കറി ഉപയോഗിക്കാവുന്നതാണ്. ഇഞ്ചി, വെളുത്തുള്ളി പോലുള്ളവ ഈ ഒരു കറിയിൽ ഉപയോഗിക്കേണ്ട ആവശ്യവും വരുന്നില്ല. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Rate this post
Thakkali Kari Recipe
Comments (0)
Add Comment