Tasty Semiya Upma Recipe : എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സേമിയ ഉപ്പുമാവാണ് നമ്മൾ ഇന്ന് ഉണ്ടാക്കുന്നത്. ഇതിനായി ഏകദേശം ഒരു കപ്പ് സേമിയ ആവശ്യമാണ്. അതിലേക്ക് അര മുറി ഇഞ്ചി, ഒരു മീഡിയം സൈസ് സവാള, കുറച്ചു കറിവേപ്പില, മൂന്ന് പച്ചമുളക് എന്നിവയും എടുക്കുക. സവാള നന്നായി കനം കുറച്ചു വേണം അരിഞ്ഞെടുക്കാൻ. അതിനുശേഷം ഒരു പാൻ അടുപ്പിലേക്ക് വെച്ച് അതിലേക്ക് സേമിയ ഇട്ട നന്നായി
ചൂടാക്കി എടുക്കുക. ശേഷം ഈ പാനിലേക്ക് അല്പം എണ്ണ ഒഴിച്ച് അതിലേക്ക് അരക്കപ്പ് വെള്ളവും കൂടി ചേർത്ത് നന്നായി ഇളക്കി സേമിയയിട്ട് വേവിച്ച് എടുക്കാം. ഇത് തയ്യാറാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം സേമിയ ഒരു 80 ശതമാനം മാത്രമേ വേവിച്ചെടുക്കാവൂ. ഇതിലേക്ക് കാൽ ടീസ്പൂൺ നാരങ്ങ നീര് കൂടി ചേർത്ത് ഇളക്കണം. ഇല്ലെങ്കിൽ വെന്തുവരുന്ന സേമിയ പരസ്പരം ഒട്ടിപ്പിടിക്കാനുള്ള സാധ്യത വളരെ
കൂടുതലാണ്. ശേഷം മറ്റൊരു പാൻ അടുപ്പിലേക്ക് വെച്ച് അതിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവോള, ഇഞ്ചി,പച്ചമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇത് നന്നായി വെന്ത് വരുമ്പോൾ അര കപ്പ് ക്യാരറ്റ് അരക്കപ്പ് തേങ്ങ ചിരകിയത് എന്നിവ ചേർത്ത് നന്നായി ഇളക്കുക. നല്ല എണ്ണമയമുള്ള തേങ്ങയാണെങ്കിൽ ഉപ്പുമാവിന് സ്വാദ് കൂടും.
ഇത് നന്നായി വേവിച്ചെടുക്കാൻ ഒരു പത്തുമിനിറ്റ് അടച്ചു വെക്കാം. അതിനുശേഷം ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന സേമിയ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം. സ്വാദിഷ്ടമായ സേമിയ ഉപ്പുമാവ് 10 മിനിറ്റിനുള്ളിൽ തന്നെ തയ്യാറായി ക്കഴിഞ്ഞു. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..credit:Fathimas Curry World