മുട്ട ഇരിപ്പുണ്ടേൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! വീട്ടിൽ മുട്ട ഉണ്ടായിട്ടും ഈ ട്രിക്ക് അറിയാതെ പോയല്ലോ.. | Tasty Egg65 Recipe

Whatsapp Stebin

Tasty Egg65 Recipe : ഹോട്ടലിൽ നിന്നു മാത്രം കഴിച്ചുകൊണ്ടിരുന്ന എഗ്ഗ് 65 എന്ന വിഭവം നമുക്ക് വളരെ ഈസി ആയി വീട്ടിൽ തന്നെ തയ്യാറാക്കാം. വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി അഞ്ചു മുട്ട പുഴുങ്ങി വെള്ള മാത്രം മാറ്റി ചെറുതായി അരിഞ്ഞെടുക്കുക. ഒരു ടീസ്പൂൺ ഇഞ്ചി, സവാള ,വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞു വെക്കാം. അതിലേക്ക്

ഒരു ടീസ്പൂൺ ഗരം മസാല, കുറച്ചു കാശ്മീരി ചില്ലി, ആവശ്യത്തിന് ഉപ്പും ചേർത്ത് അരിഞ്ഞു വെച്ചിട്ടുള്ള മുട്ടയും ചേർത്ത ഇളക്കി യോജിപ്പിക്കുക. ഒപ്പം 200ഗ്രാം കടലമാവും ചേർത്ത് കൊടുക്കാം. അതിനുശേഷം ഒരു പച്ച മുട്ട പൊട്ടിച്ച് അതിന്റെ കൂടെ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു ഫ്രൈ പാനിൽ എണ്ണ ഒഴിച്ച് മുട്ട മിക്സ് ഓരോ ഉരുളകളാക്കി ഉരുട്ടി ചൂടായ എണ്ണയിൽ ഇട്ട് നന്നായി വറുത്തു കോരി മാറ്റി വെക്കുക.

മറ്റൊരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് രണ്ട് സ്പൂൺ വെളുത്തുള്ളി അരിഞ്ഞത് ചേർക്കുക, കറിവേപ്പിലയും ചേർത്തു കൊടുക്കാം. ഒപ്പം നാല് പച്ചമുളകും ചേർത്തു ഇത് നന്നായി വഴന്നു കഴിഞ്ഞാൽ തയ്യാറാക്കി വെച്ചിട്ടുള്ള വറുത്ത മുട്ടയും ഇതിനൊപ്പം ചേർത്തു കൊടുക്കാം. എല്ലാം നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം അതിലേക്ക് ഒരു സ്പൂൺ കാശ്മീരി ചില്ലി, രണ്ട് സ്പൂൺ ടൊമാറ്റോ സോസും ചേർത്ത് വീണ്ടും

നന്നായി ഇളക്കി യോജിപ്പിക്കുക. വളരെ രുചികരവും ഹെൽത്തിയുമായ എഗ്ഗ് 65 റെഡി ആയി കഴിഞ്ഞു. എങ്ങനെയാണ് തയ്യാറക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്, ഒന്ന് കണ്ടു നോക്കൂ.. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപെടുമെന്നതിൽ സംശയമില്ല. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Video credit: Mammy’s Kitchen

Rate this post