മനസുരുകി വിളിച്ചപ്പോൾ വിഷ്ണുമായ വിളികേട്ടു.!!കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് എത്തിയതിന് പിന്നാലെ സുരേഷ് ഗോപിയുടെ ക്ഷേത്ര സന്ദർശനം.!! | Sureshgopi In Peringottukara Temple

Sureshgopi In Peringottukara Temple: വളരെക്കാലം മലയാള സിനിമ വ്യവസായത്തിന്റെ നെടും തൂണായിരുന്ന സുരേഷ് ഗോപി കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ വൻ ഭൂരിപക്ഷത്തോടെ തൃശ്ശൂരിൽ നിന്നും കേന്ദ്ര മന്ത്രിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു പൊളിറ്റിക്കൽ ലീഡർ ആയി മാറി.തൃശ്ശൂർ ജില്ല മുഴുവൻ ആഘോഷിച്ച കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ ബിജെപി സ്ഥാനാർത്ഥിയായിട്ടാണ് സുരേഷ് ഗോപി മത്സരിച്ച് ജയിച്ചത്. ഭക്തിക്കും ദൈവീക ശക്തിക്കും പ്രാധാന്യം കൊടുക്കുന്ന ഇദ്ദേഹം, ജയിച്ചതിനു പിന്നാലെ പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലേക്ക് സന്ദർശനം നടത്തിയ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. നിരവധി മലയാള

സിനിമകളിൽ നായക വേഷത്തിൽ മിന്നിത്തിളങ്ങിയ താരം മലയാളികൾക്ക് എന്നും പ്രിയപ്പെട്ട വ്യക്തിയാണ്.കുടുംബത്തിനും ദൈവാനുഗ്രഹത്തിനും ഒരുപാട് പ്രാധാന്യം കൊടുത്ത ഇദ്ദേഹം തെരഞ്ഞെടുപ്പിന് ജയിച്ച സമയത്തും ദൈവത്തിന്റെ അനുഗ്രഹത്തിന് കൃതജ്ഞത അറിയിച്ചിരുന്നു. ഇപ്പോഴിതാ പെരിങ്ങോട്ടുകര വിഷ്ണുമായ ക്ഷേത്രത്തിൽ നേരിട്ട് ദർശനം നടത്തിയിരിക്കുന്നു.

വിഷ്ണുമായയാണ് പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ പ്രധാന പ്രതിഷ്ഠ. മുൻ പൂജാരി ദാമോദര സ്വാമിയുടെ ശ്രീകോവിൽ ഭുവനേശ്വരി ക്ഷേത്രത്തിന് തെക്ക് വടക്കോട്ട് ദർശനമായി വിഷ്ണുമായയെ ദർശിക്കുന്നു. ദാമോദരസ്വാമികളുടെ വെങ്കല വിഗ്രഹത്തോടുകൂടിയ ശ്രീകോവിൽ അതിമനോഹരമാണ്.അമ്പലത്തിന്റെ ശ്രീകോവിലിൽ വെച്ച് തുടങ്ങുന്ന വീഡിയോ അതിമനോഹരമാണ്. സുരേഷ് ഗോപി തൃശ്ശൂരിൽ തന്നെ

മുന്നേയും മത്സരിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു വിജയം ആദ്യമായിട്ടാണ്. ഇതിന്റെ ആഘോഷത്തിലാണ് കേരളത്തിലെ എല്ലാ ബിജെപി സഖ്യവും. സോഷ്യൽ മീഡിയകളിൽ സുരേഷ് ഗോപി ഒരു തരംഗമായി മാറിയിരിക്കുന്നു.

Rate this post