തലൈവരോടൊപ്പം മഞ്ഞുമ്മൽ ബോയ്സ്.!! മഞ്ഞുമ്മൽ ബോയ്സിനെ വീട്ടിലേക്ക് ക്ഷണിച്ച് രജനികാന്ത്.!!|Superstar Rajinikanth Honored By Inviting Manjummal Boys

Superstar Rajinikanth Honored By Inviting Manjummal Boys: പണ്ട് ഗുണ കേവ്സ് എന്ന് കേട്ടാൽ ഓർമ്മകൾ ചിതറി എത്തുന്നത് കമൽ ഹാസൻ അഭിനയിച്ച ഗുണ എന്ന സിനിമയിലെ കണ്മണി അൻപോട് എന്ന ഗാനവും തുടർന്നുള്ള രംഗങ്ങളും ഒക്കെയാണ് .എന്നാൽ മലയാള സിനിമയുടെ തലവര മാറ്റിയ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ രംഗങ്ങൾ ആണ് ഇപ്പൊ ഓരോ മലയാളികളുടെയും മനസ്സിൽ . മ്യൂസിക് ഡയറക്ടർ സുഷിന് ശ്യാം പറഞ്ഞ പോലെ സീൻ മാറ്റിയ സിനിമ തന്നെയാണ് മഞ്ഞുമ്മൽ ബോയ്സ് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആവുന്നത് മലയാള സിനിമയുടെ തലവര മാറ്റിയ ആൾക്കാരും , തമിഴ് സിനിമാലോകത്തിന്റെ തലൈവരും ഒപ്പം ഉള്ള ഫോട്ടോസ് ആണ് .

സൂപ്പർ സ്റ്റാറിന്റെ കൂടെയുള്ള സുന്ദരമായ നിമിഷങ്ങൾ മഞ്ഞുമ്മൽ ബോയ്സ് സിനിമയിലെ അഭിനേതാക്കളുടെ കണ്ണ് നിറക്കുന്ന അനുഭവം തന്നെയാവും എന്നതിൽ ഒരു തർക്കവും വേണ്ട . പടം കയറി അങ്ങ് കൊളുത്തിയതോടെ തമിഴ് നാട്ടിലും പ്രേക്ഷക പിന്തുണ ലഭിക്കുകയാണ് ചിതംബരം എന്ന സംവിധായകനും , അഭിനേതാക്കൾക്കും . ഉലഗനായകൻ കമൽ ഹാസൻ നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ച

മധുരിക്കും നിമിഷങ്ങളുടെ പുറക്കെ , ഇരട്ടി മധുരം എന്ന് തന്നെ പറയാൻ പറ്റുന്നതാണ് സൂപ്പർ സ്റ്റാറിന്റെ അഭിനന്ദനം . അന്യ ഭാഷ ചിത്രങ്ങൾ നമ്മുടെ നാട്ടിൽ ഹിറ്റ് ആവുക എന്നത് ഒരു പുതുമ അല്ല , പക്ഷെ കേരളത്തിൽ നിന്ന് ഒരു സിനിമ തമിഴ് നാട്ടിൽ ചെന്ന് വൻ കളക്ഷൻ വാരിക്കൂട്ടുക എന്നത് പ്രശംസ

അർഹിക്കുന്ന കാര്യം തന്നെയാണ്. സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന്റെ , വിജയ ഫോർമുല സിനിമയുടെ അണിയറ പ്രവർത്തകരുടെ സൗഹൃദം തന്നെയാണ് .എന്തായാലും ഈ വേനൽ ചൂടിൽ , ഇൻസ്റ്റാഗ്രാം ചൂടുപിടിപ്പിക്കാൻ മഞ്ഞുമ്മൽ ബോയ്സ് ,സൂപ്പർ സ്റ്റാർ രജനി സാറിന്റെ കൂടെയുള്ള ഫോട്ടോ കൊണ്ട് സാധിച്ചു .

Rate this post