ആവിയില്‍ പഴുത്ത പഴം കൊണ്ട് ഒരു അടിപൊളി പലഹാരം.!! | Steamed Banana Snacks Recipe

Steamed Banana Snacks Recipe: നല്ല പഴുത്ത പഴം കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. നമ്മുടെ വീട്ടിൽ സാധാരണ ഉണ്ടാവാറുള്ള വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് ഏറെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നാലുമണി പലഹാരമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഈ പലഹാരം ഉണ്ടാക്കാം.

Ingredients:

നേന്ത്രപ്പഴം – 2 എണ്ണം
നെയ്യ് – 1 ടേബിൾ സ്പൂൺ + 1/2 ടീസ്പൂൺ
അണ്ടിപ്പരിപ്പ്
കിസ്മിസ്
തേങ്ങ ചിരകിയത് – 1 കപ്പ്
വെള്ളം – 1 1/2 കപ്പ്
വറുത്ത റവ – 1/2 കപ്പ്
വറുത്ത അരിപ്പൊടി – 2 ടേബിൾ സ്പൂൺ
പഞ്ചസാര – 1/2 കപ്പ്
ഏലക്ക പൊടി – 1/4 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്

ആദ്യമായി രണ്ട് അത്യാവശ്യം പഴുത്ത നേന്ത്രപ്പഴം എടുത്ത് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കണം. നല്ലപോലെ പഴുത്ത പഴവും ഉപയോഗിക്കാവുന്നതാണ്. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാവുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യൊഴിച്ച ശേഷം കുറച്ച് ചെറുതായി മുറിച്ചെടുത്ത അണ്ടിപ്പരിപ്പ് ചേർത്തു കൊടുക്കാം. ശേഷം ഇത് ചെറിയൊരു ഗോൾഡൻ നിറമാവുന്നത് വരെ മൂപ്പിച്ചെടുക്കാം. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ഇതേ പാനിലേക്ക് കുറച്ച് കിസ്മിസ് കൂടെ ചേർത്ത് നന്നായൊന്ന് മൂപ്പിച്ചെടുത്ത ശേഷം ഇതും മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. അടുത്തതായി ഇതേ പാനിലേക്ക് അര ടീസ്പൂൺ നെയ്യ് കൂടെ ചേർത്ത് നേരത്തെ മുറിച്ച്

വെച്ച നേന്ത്രപ്പഴം ഇതിലേക്ക് ചേർത്ത് കൊടുത്ത് നന്നായി വഴറ്റിയെടുക്കണം. പഴം നന്നായി വെന്ത് തുടങ്ങുമ്പോൾ അത് ചെറുതായൊന്ന് ഉടച്ച് കൊടുക്കണം. ശേഷം ഇതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് കൂടെ ചേർത്ത് ഒന്ന് മുതൽ രണ്ട് മിനുറ്റ് വരെ നല്ലപോലെ വഴറ്റിയെടുക്കണം. ശേഷം പഴവും തേങ്ങയും നല്ലപോലെ യോജിച്ച് വരുമ്പോൾ പഴം ചെറുതായൊന്ന് ഉടച്ച് കൊടുക്കാം. ഇത് ഒരുപാട് ഉടച്ച് കൊടുക്കേണ്ട ആവശ്യമില്ല. ചെറുതായൊന്ന് കടിക്കാൻ കിട്ടുന്ന രീതിയിൽ ആവുമ്പോഴാണ് ഈ പലഹാരം രുചികരമാവുന്നത്. അടുത്തതായി ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയശേഷം ഇതേ പാനിലേക്ക് ഒന്നര കപ്പ് വെള്ളമൊഴിച്ച് നന്നായി തിളച്ച് വരുമ്പോൾ അതിലേക്ക് അരക്കപ്പ് വറുത്ത റവ ചേർത്ത് കൊടുക്കണം. റവ കുറച്ച് കുറച്ചായി ചേർത്ത് കൊടുക്കുകയും തുടരെ ഇളക്കി കൊടുക്കുകയും ചെയ്യുകയാണെങ്കിൽ ഒട്ടും കട്ടകളില്ലാതെ തന്നെ റവ മിക്സ് ചെയ്തെടുക്കാം. വളരെ ടേസ്റ്റിയും ഹെൽത്തിയും ആയ ഈ പലഹാരം നിങ്ങളും തയ്യാറാക്കി നോക്കൂ

Rate this post
Steamed Banana Snacks Recipe
Comments (0)
Add Comment