സ്റ്റാർ മാജിക് താരം ലക്ഷ്മി നക്ഷത്രയ്ക്കു പറ്റിയ അബദ്ധം അറിഞ്ഞോ? വൈറൽ ആവാൻ നോക്കിയതാ പാവം ചീറ്റിപ്പോയി.!! | Star Magic Lakshmi Nakshathra Prank Failed Viral Video

Star Magic Lakshmi Nakshathra Prank Failed Viral Video : മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്, ടമാർ പടാർ തുടങ്ങിയ ജനപ്രിയ എൻ്റർടൈൻമെന്റ് റിയാലിറ്റി ഷോയിലൂടെ സുപരിചിതയായ ലക്ഷ്മി നക്ഷത്ര തന്റേതായ അവതരണ മികവുകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം ഇടയ്ക്കിടെ സോഷ്യൽ

മീഡിയയിൽ തൻ്റെ വിശേഷങ്ങളും രസകരമായ വീഡിയോസും പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്. ലക്ഷ്മിയുടെ യൂട്യൂബ് ചാനലിന് രണ്ട് മില്യണിനടുത്ത് സബ്സ്ക്രൈബ് ഉണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടിയ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ഏറെ ആകാംക്ഷ കാട്ടാറുണ്ട്. ഇപ്പോൾ പുതിയൊരു പ്രാങ്ക് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.

ലക്ഷ്മിയുടെ സ്വദേശമായ തൃശ്ശൂർ ജില്ലയിലെ കുറുക്കഞ്ചേരി ടൗണിൽ ജനങ്ങൾക്കിടയിലൂടെ വേഷം മാറി എത്തി ആണ് പ്രാങ്ക് ചെയ്യുന്നത്. ക്യാമറയിൽ ചിത്രം പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആളുകൾക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും എന്നതുകൊണ്ട് മൊബൈൽ ഫോണിലാണ് വീഡിയോസ് പകർത്തിയത്. ലക്ഷ്മിയോടൊപ്പം സഹോദരനും അമ്മയും ഉണ്ടായിരുന്നു. “ഇന്ന് ഒരു ആൾമാറാട്ടമാണ് ചെയ്യാൻ പോകുന്നത്. അടി, ഇടി, ഒടിവ്, ചതവ്, മാനഹാനി എന്നിവയെല്ലാം എനിക്ക് ഇന്ന് സംഭവിക്കാം… പക്ഷെ ഞാൻ റിസ്ക് എടുക്കുക ആണ്” എന്നു പറഞ്ഞുകൊണ്ടാണ് വീഡിയോയുടെ തുടക്കം തന്നെ.

മുഖവും ശരീരവും പൂർണമായും മറച്ചു കൊണ്ടുള്ള ബുർക്കയും പർദ്ദയും ആണ് ലക്ഷ്മി ധരിച്ചത്. “ഞാൻ പബ്ലിക്കായി ഇവിടെ നിന്ന് പർദ്ദ ധരിക്കുന്ന വീഡിയോ പുറത്ത് വന്നാൽ നാളെ ലക്ഷ്മി നക്ഷത്ര പരസ്യമായി നിന്ന് വസ്ത്രം മാറിയെന്നൊക്കെ ആവും വാർത്ത വരിക” എന്ന് തമാശയോടെ വീഡിയോയിൽ താരം പറയുന്നത് കേൾക്കാം. മുതിർന്നവരും കുട്ടികളും അടങ്ങുന്ന നിരവധിപേർ പെട്ടെന്നുതന്നെ ലക്ഷ്മി നക്ഷത്രയെ തിരിച്ചറിഞ്ഞു.

പലരും തന്റെ ശബ്ദം കേട്ടും, കണ്ണ് കണ്ടും തിരിച്ചറിഞ്ഞതു കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി എന്നും താരം പറഞ്ഞു. തൻ്റെ ശബ്ദം തിരിച്ചറിയുന്നവർക്ക് സമ്മാനമായി നൽകുവാനായി ഒരു ഡ്രീം കേക്കും ലക്ഷ്മി കയ്യിൽ കരുതിയിരുന്നു. ആളുകൾ പെട്ടെന്ന് തന്നെ മനസ്സിലാക്കി തുടങ്ങിയപ്പോൾ പ്രാങ്ക് ചീറ്റിപ്പോയി എന്നാണ് ലക്ഷ്മി പറഞ്ഞത്. തുടർന്ന് ശക്തമായി ഒരു മഴ വന്നതോടെ വീഡിയോ അവിടെ അവസാനിപ്പിക്കുകയായിരുന്നു.

Rate this post