Spong Tip: സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ പൊതിഞ്ഞു കിട്ടാറുള്ള റബ്ബർ ബാൻഡ് വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ കിട്ടുന്ന റബർബാൻഡ് സൂക്ഷിച്ചു വെക്കുകയാണെങ്കിൽ അത് പിന്നീട് പല ആവശ്യങ്ങൾക്ക് വേണ്ടിയും ഉപയോഗപ്പെടുത്താവുന്നതാണ്. അവരയെന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെറിയ പ്ലാസ്റ്റിക്
അടപ്പോടുകൂടിയ പാത്രങ്ങളെല്ലാം കുറെ ഉപയോഗിച്ച് കഴിയുമ്പോൾ അടയ്ക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അത് ഒഴിവാക്കാനായി ഒരു ചെറിയ റബ്ബർബാൻഡ് എടുത്ത് പാത്രത്തിന്റെ അടപ്പിൽ ഇട്ടശേഷം അടച്ചു സൂക്ഷിച്ചാൽ മതിയാകും. പച്ചക്കറികൾ കട്ട് ചെയ്യാനായി ഉപയോഗിക്കുന്ന ബോർഡ് സ്ലാബിൽ നിന്നും വിട്ടു പോകാതെ ഇരിക്കാനായി ബോർഡിന്റെ രണ്ടുവശത്തും ഓരോ റബ്ബർ ബാൻഡ് ഇട്ട് കൊടുത്താൽ മതിയാകും.കാപ്പിപ്പൊടി, ചായപ്പൊടി പോലുള്ള പാത്രങ്ങളിൽ സ്പൂൺ ഇട്ടു വയ്ക്കുമ്പോൾ
കൃത്യമായ അളവിൽ പൊടി കിട്ടാനായി പാത്രത്തിന്റെ മുകളിലായി ഒരു റബ്ബർ ബാൻഡ് കൂടി ഇട്ടുകൊടുത്താൽ മതി.ഹാൻഡ് വാഷ് പോലുള്ള ലിക്വിഡുകൾ ബോട്ടിലുകളിൽ സൂക്ഷിക്കുമ്പോൾ അവ പെട്ടെന്ന് സ്പ്രേ ചെയ്ത് പുറത്തേക്ക് വരുന്നത് ഒഴിവാക്കാനായി സ്പ്രെയറിന്റെ അടിഭാഗത്തായി ഒരു റബ്ബർ
ബാൻഡ് ഫിക്സ് ചെയ്തു കൊടുത്താൽ മതിയാകും. തക്കാളി പോലുള്ള കഷണങ്ങൾ അരിഞ്ഞെടുക്കുമ്പോൾ കനം കുറച്ച് കൃത്യമായ അളവിൽ സ്ലൈസ് ചെയ്ത് എടുക്കാനായി കത്തിയിൽ ഒരു റബ്ബർ ബാൻഡ് ഇട്ടതിനുശേഷം അരിഞ്ഞെടുത്താൽ മതിയാകും. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.
Read Also:ഉജാല ഉപയോഗിച്ച് ചെയ്യാവുന്ന കുറച്ചു കിടിലൻ ടിപ്പുകൾ.!!