കയ്യെത്തും ദൂരത്തിൽ ആൾകൂട്ടത്തിൽ ഒരാളിൽ നിന്നും ഫഹദിന്റെ ഒപ്പം നായകനായവൻ.!! 24 വർഷങ്ങൾക്കിപ്പുറം സൗബിന്റെ അമ്പരിപ്പിക്കുന്ന കഥ.!! | Sowbin Sahir Real Life

Sowbin Sahir Real Life: മലയാള സിനിമയി ലെ ഹാസ്യവും സീരിയസും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടനും സംവിധായകനുമാണ് സൗബിൻ സാഹിർ.2003ൽ അസിസ്റ്റൻ്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച സൗബിൻ നിരവധി സംവിധായകർക്ക് കീഴിൽ പ്രവർത്തിച്ചു. 2017 പുറത്തിറങ്ങിയ ദുൽഖർ സൽമാൻ അഭിനയിച്ച പറവ എന്ന സിനിമയാണ് സൗബിന്റെ ഡയറക്ഷണൽ ഡെബ്യൂ.

ഒരുപാട് കാലം ക്യാമറയ്ക്ക് പിന്നിൽ അഭിനയിച്ച് ഇപ്പോൾ ക്യാമറയ്ക്ക് മുന്നിൽ തകർത്താടുന്ന സൗബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.2013ൽ രാജീവ്‌ രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അന്നയും റസൂലും എന്ന ചിത്രത്തിലെ സഹകഥാപാത്രത്തിലൂടെയാണ് സൗബിൻ അഭിനയരംഗത്തേക്ക് എത്തുന്നത് .

2018 ൽ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയയിലെ പ്രധാന വേഷത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സൗബിൻ നേടി.ഈ ചിത്രം ഒരു ബോക്സ് ഓഫീസ് ഹിറ്റ് കൂടിയായിരുന്നു.ഇലവീഴാപൂഞ്ചിറ,ട്രാൻസ്, കുമ്പളങ്ങി നൈറ്റ്സ്,അമ്പിളി, രോമാഞ്ചം തുടങ്ങി മലയാളത്തിലെ ഒരു പിടി മികച്ച സിനിമകളിൽ സൗബിൻ പ്രധാന വേഷത്തിലെത്തി.

ക്യാമെറക്ക് പിന്നിൽ ഒരു സംവിധായകന്റെ റോളിൽ നിൽക്കുന്ന സൗബിന്റെ ഒരു പഴയ കാല ചിത്രമാണ് അദ്ദേഹം പങ്ക് വച്ചത്.ചെറിയ സമയം കൊണ്ട് തന്നെ സുഹൃത്തുക്കളും ആരാധകരും ലൈക്കും കമന്റ്സുകളുമായെത്തി.ക്യാമെറക്ക് പിന്നിൽ അഭിനയിച്ചിരുന്ന കാലം എന്നാണ് പോസ്റ്റിന് ക്യാപ്ഷൻ നൽകിയത്.സൗബിന്റെതായി പുതുതായി പുറത്തിറങ്ങാൻ പോകുന്നത് മഞ്ഞുമ്മൽ ബോയ്സാണ്.
ചിദംബരം സംവിധാനം ചെയ്ത് യുവതാരങ്ങളെ അണിനിരത്തി ബിഗ് ബജറ്റ് ചിത്രമയി പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് ‘മഞ്ചുമ്മേൽ ബോയസ് ‘പറവ ഫിലിംസും ശ്രീ ഗോകുലം മൂവീസും ചേർന്ന് പ്രേക്ഷകരിലേക്ക് എത്തിച്ച ചിത്രത്തിൻ്റെ പോസ്റ്ററുകളും പ്രമോഷൻ ഗാനങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ജനശ്രദ്ധ നേടി.

Rate this post