ആ സിസ്റ്റം എടുത്തു കളഞ്ഞതായിരുന്നു, എന്നെ വലിയ ഇഷ്ടമായതു കൊണ്ടാണെന്ന് തോന്നുന്നു വീണ്ടും വന്നിരിക്കുകയാണ് ; അനുഭവം തുറന്നു പറഞ്ഞു സൗഭാഗ്യ.!! | Sowbhagya Venkitesh Difficult phases of life MRI Scan

Sowbhagya Venkitesh Difficult phases of life MRI Scan: മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടിയും നർത്തകിയുമായ താരത്തിനു ഒരുപാട് ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ചെറുതും വലിയതുമായ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ തന്റെ ജീവിതത്തിൽ നടന്ന ചില ബുദ്ധിമുട്ടേറിയ സംഭവങ്ങൾ വീഡിയോയോടപ്പം അടിക്കുറോപ്പൊടെയാണ് പങ്കുവെച്ചിട്ടുള്ളത്.

ക്ലോസ്ട്രോഫോബിയ ഉള്ള തനിക്ക് എം ആർ ഐ സ്കാനിങ്ങിനു വേണ്ടി വിധേയയാവേണ്ടി വന്ന അനുഭവമാണ് വീഡിയോയിലൂടെ താരം പങ്കുവെച്ചത്. ഇടുങ്ങിയ വഴികളോടും, മുറികളോടും, പ്രദേശങ്ങളോടും ഭയപ്പെടുന്നതിനെയാണ് ക്ലോസ്ട്രോഫോബിയ എന്ന് പറയപ്പെടുന്നത്. ക്ലോസ്ട്രോഫോബിയ പോലെ രോഗങ്ങളുള്ള ഒരാൾക്ക് ടണൽ പോലെയുള്ള വഴികളിലൂടെ പോകാൻ ഭയമായിരിക്കും.

എം ആർ ഐ സ്കാനിംഗ് വിധേയയാവേണ്ടി വന്നപ്പോൾ അവസ്ഥയാണ് താരം പറയുന്നത്. തന്റെ ജീവിതത്തിൽ ഇതുപോലെയുള്ള ടെൻഷൻ അടിപ്പിക്കുന്ന കാര്യമാണെന്നും താരം വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. ഗർഭപാത്രത്തിൽ വളർന്നു കൊണ്ടിരിക്കുന്ന എൻഡോമെട്രിയൽ സിസ്റ്റ് പ്രേശ്നക്കാരനാണോ എന്ന് അറിയാൻ വേണ്ടിയായിരുന്നു എം ആർ ഐ സ്കാനിംഗ് ടെസ്റ്റ് ചെയ്യേണ്ടി വന്നത്.

“ഗർഭപാത്രത്തിൽ എൻഡോമെട്രിയൽ സിസ്റ്റ് എന്ന സംഭവം വളർന്നു വരുന്നുണ്ട്. മുമ്പും ഇങ്ങനെയൊരു സംഭവം ഉണ്ടായിരുന്നു.ഡെലിവറി സമയത്ത് എടുത്തു കളഞ്ഞതായിരുന്നു. എന്നെ വലിയ ഇഷ്ടമായതു കൊണ്ടാണെന്ന് തോന്നുന്നു വീണ്ടും വന്നത്. ഇനി അതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് അറിയാൻ പരിശോധിച്ചാൽ മാത്രമേഅറിയാൻ സാധിക്കുകയുള്ളൂ” സൗഭാഗ്യ വീഡിയോയിൽ പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തത്.

Rate this post