സുതാപ്പൂ വിന്റെ ഒരുദിവസം.!! മകളുടെ ഭക്ഷണശീലങ്ങൾ പങ്കുവെച്ചു സൗഭാഗ്യ വെങ്കിടേഷ് .. ഇത് എല്ലാ അമ്മമാർക്കും ഉപകാരപ്രദം ..| Sowbagya Venkidesh Shared Daughter’s Food Habits

Sowbagya Venkidesh Shared Daughter’s Food Habits : സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതരാണ് സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖരനും. ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. നല്ലൊരു നർത്തകയാണ് സൗഭാഗ്യ. ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും വീഡിയോകളുമായി പ്രേക്ഷകർക്ക് മുൻപിൽ സജീവ സാന്നിധ്യമാണ്. താരത്തിന്റെ വിവാഹവും ഗർഭകാലഘട്ടവും എല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവർക്കും ഒരു മോളാണ് ഉള്ളത്.

സുദർശന എന്നാണ് കുഞ്ഞിന്റെ പേര്. കൊച്ചു ബേബി എന്നാണ് സ്നേഹത്തോടെ ആ വാവയെ എല്ലാരും വിളിക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ കൊച്ചു ബേബിക്കും ആരാധകർ ഏറെയാണ്. താരത്തിന് വളരെ മികച്ച ഒരു സിനിമ പാരമ്പര്യമാണ് ഉള്ളത് . സൗഭാഗ്യയുടെ അമ്മ താര കല്യാണും, താരാ കല്യാണിന്റെ അമ്മ സുഭലക്ഷ്മിയും സിനിമ മേഖലയിലെ നിറസാന്നിധ്യങ്ങൾ ആയിരുന്നു. ഈയടുത്ത് താരാ കല്യാൺ സുഭലക്ഷ്മിയുടെ പിറന്നാളിനോട് അനുബന്ധിച്ച്

ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതും സമൂഹ മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സൗഭാഗ്യ തന്റെ കൊച്ചു ബേബിയുടെ വിശേഷങ്ങളുമായി ആണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്. കൊച്ചു ബേബിക്ക് ഒരു ദിവസം എന്തെല്ലാം ഭക്ഷണം കൊടുക്കുന്നു. എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ വീഡിയോ ചെയ്തിട്ടുള്ളത്. തന്റെ പ്രേക്ഷകരുടെ
അഭ്യർത്ഥനപ്രകാരമാണ് ഇത്തരം ഒരു വീഡിയോ ചെയ്തത് എന്ന് സൗഭാഗ്യ പറയുന്നു. ഭക്ഷണം ഉണ്ടാക്കുന്നതും കുഞ്ഞിനു കൊടുക്കുന്നതും

എല്ലാം വീഡിയോയിൽ വളരെ വിശദമായി തന്നെ കാണിക്കുന്നു. രാവിലെ കുഞ്ഞിന് ഇഡലി കൊടുക്കുന്നു, ഉച്ചയ്ക്ക് ചോറും ഉരുളക്കിഴങ്ങും അരച്ചത്, വൈകുന്നേരം സ്ട്രോബറി ഫ്ലേവർ ഉള്ള റാഗി, രാത്രി പഴവും അതിനോടൊപ്പം ഒരു ഹെൽത്തി ഫുഡ്. എന്നാൽ എല്ലാ ദിവസവും ഇങ്ങനെയല്ല കൊടുക്കാറുള്ളത് എന്നും, മാറിമാറി കൊടുക്കാറുണ്ട് എന്നും താരം പറയുന്നുണ്ട്. ഏതായാലും കൊച്ചു ബേബിയുടെ വിവരങ്ങൾ അന്വേഷിച്ച് നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

3.4/5 - (8 votes)