സ്കേറ്റിംഗ് നാനിസ്.!! ഈ പ്രായത്തിലും സൂപ്പർ സ്കേറ്റിംഗ് നടത്തി മുത്തശിമാർ; നാനിസ് ഒരേ പൊളി വൈറൽ കാഴ്ച.!! | Skating Nannies AI Images Viral Photos

Skating Nannies AI Images Viral Photos : സാങ്കേതിക വിദ്യകൾ വളരെയധികം വളർന്നിരിക്കുന്ന ഒരു യുഗത്തിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത്. അതുകൊണ്ട് സാങ്കേതിക വിദ്യകൾ കൊണ്ട് എന്തും നേടിയെടുക്കാം എന്നുള്ള നിലയിലേക്ക് നമ്മൾ വളർന്നു കഴിഞ്ഞു.അതിനുദാഹരണമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് പറയുന്ന ടെക്നോളജി. വരും തലമുറയിൽ എന്തെല്ലാം വേണമെന്ന് എങ്ങനെയെല്ലാം ആയിരിക്കണം എന്നും ആർട്ടിഫിഷ്യൽ

ഇന്റലിജൻസിന്റെ സഹായത്തോടെ നമുക്ക് തീരുമാനിക്കാം. നമ്മളുടെ മനസ്സിലുള്ള ആ ചിത്രങ്ങളെ അതുപോലെതന്നെ ക്യാൻവാസുകളിലേക്ക് പകർത്താം. ഇപ്പോഴിതാ ഇത്തരത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ചുകൊണ്ടുള്ള ചില ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.tarqeeb എന്ന ഇന്‍റസ്റ്റാഗ്രാം ഐഡിയില്‍ നിന്ന് ആശിഷ് ജോസ് പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. മ്യൂസിഷൻ ആർട്ടിസ്റ്റ് എന്നിങ്ങനെ നിരവധി മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തിയാണ് ആശിഷ് ജോസ്. എ ഐ യുടെ സഹായത്തോടെ ആശിഷ് പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത്.

ആശിഷ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് സ്കേറ്റിംഗ് നടത്തുന്ന അമ്മൂമ്മമാരുടെ ചിത്രങ്ങളാണ്. ഈ ചിത്രങ്ങൾ യഥാർത്ഥത്തിലുള്ളതാണോ എന്നാണ് കാണുന്ന ആളുകൾ പെട്ടെന്ന് ശ്രദ്ധിക്കുന്നത്.ഒരിക്കലും സംഭവിക്കാത്ത ചില കാര്യങ്ങളെ നമുക്ക് എ ഐയുടെ സഹായത്തോടെ സംഭവ്യമാക്കിയെടുക്കാം.നാനിയുടെ സ്കേറ്റിംഗ്’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. നാലോളം ചിത്രങ്ങളാണ് ഈ സീരീസില്‍ ഉൾപ്പെടുന്നത്. നാല് ചിത്രങ്ങളും വ്യത്യസ്തരായതും പ്രായം ചെന്ന സ്ത്രീകള്‍ സ്കേറ്റിംഗ് ചെയ്യുന്നതാണ് ആശിഷ് ചിത്രീകരിച്ചിരിക്കുന്നത്.

അമ്മൂമ്മമാര്‍ വിവിധ വേഷങ്ങള്‍ ധരിച്ചായിരുന്നു സ്കേറ്റിംഗ് ചെയ്യുന്നത്. ഓരോ ചിത്രങ്ങളും വ്യത്യസ്തമായ ദേശത്തെയും ചിത്രീകരിച്ചിരിക്കുന്നു. സ്ത്രീകളുടെ വേഷവും സ്ഥലത്തിന്‍റെ പ്രത്യേകതകളും ശ്രദ്ധയില്‍പ്പെടുമ്പോള്‍ ചിത്രങ്ങള്‍ യഥാര്‍ത്ഥമാണോയെന്ന് പ്രേക്ഷകർ തെറ്റിദ്ധരിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.നിരവധി ആളുകളാണ് പ്രചരിക്കുന്ന ഈ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. പങ്കുവെക്കുന്ന ഓരോ കമന്റുകളും ഈ ചിത്രം യഥാർത്ഥം ആയിരുന്നുവെങ്കിൽ എന്നാണ് പറയുന്നത്. കാരണം ഇത്തരത്തിൽ ഒരു സാഹസത്തിന് നമ്മുടെ അമ്മൂമ്മമാർ ശ്രമിക്കാറില്ല എന്നത് തന്നെ. ഇത് യഥാർത്ഥത്തിൽ നടന്നു കാണണമെന്ന് കാണുന്ന ഓരോ പ്രേക്ഷകനും ആഗ്രഹിക്കുന്നു.

Rate this post