Sidique Passed Away Viral News : മലയാള സിനിമയിലെ മികച്ച സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. പ്രശസ്ത സംവിധായകനും, തിരക്കഥാകൃത്തും, നിർമ്മാതാവുമായ അദ്ദേഹം കഴിഞ്ഞ കുറച്ചു കാലങ്ങളായി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യൂമോണിയയും കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു.
അസുഖങ്ങളൊക്കെ കുറഞ്ഞു വന്നതിനാൽ അദ്ദേഹത്തെ മുറിയിലേക്ക് മാറ്റിയിരുന്നു. കരൾ മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അന്തരിക അവയവങ്ങളുടെ പ്രവർത്തനം മോശമായതാണ് അദ്ദേഹത്തിൻ്റെ സ്ഥിതി വഷളാകാൻ കാരണമായത്. അതിനിടയിൽ പെട്ടെന്നാണ് തിങ്കളാഴ്ച അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്.പിന്നീട് എക്സ്മോ സപ്പോർട്ടിലാണ് അദ്ദേഹത്തിൻ്റെ ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ ചൊവ്വാഴ്ച രാത്രിയോടെ അദ്ദേഹത്തിൻ്റെ സ്ഥിതി കൂടുതൽ വഷളാവുകയും ഒൻപതു മണിയോടെ മരണം
സ്ഥിരീകരിക്കുകയുമായിരുന്നു. ബുധനാഴ്ച രാവിലെ കടവന്ത്ര രാജീവ് ഗാന്ധി ഇൻ്റോർ സ്റ്റേഡിയത്തിലും, കാക്കനാട്ടെ അദ്ദേഹത്തിൻ്റെ ഭവനത്തിലും 9 മണി മുതൽ 11.30 വരെ പൊതുദർശനത്തിന് വയ്ക്കും.വൈകിട്ട് ആറുമണിയോടെ എറണാകുളത്തെ സെൻട്രൽ ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെയാണ് കബറടക്കം നടത്തുക.1983-ൽ ആയിരുന്നു ഫാസിലിൻ്റെ അസിസ്റ്റൻ്റായി സിനിമാരംഗത്ത് കടന്നു വന്നത്. പിന്നീട് വർഷങ്ങൾക്കു ശേഷം
സിദ്ദിഖും ലാലും ചേർന്ന് സിദ്ദിഖ്ലാൽ കൂട്ടുകൊട്ടിൽ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പിറന്നു. പിന്നീട് ലാൽ നടനും സംവിധായകനുമായി ഒറ്റയ്ക്കും, സിദ്ദിഖ് സംവിധായകനായി തന്നെ തിളങ്ങി. തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹത്തിൻ്റെ സംവിധാനമികവ് തിളങ്ങി നിന്ന ചിത്രങ്ങൾ നിരവധിയാണ്. റാംജിറാവു സ്പീക്കിംങ്ങ്, ഗോഡ്ഫാദർ, കാബൂളിവാല, ഫ്രണ്ട്സ്, ബോഡി ഗാർഡ്, ഇൻ ഹരിഹർ നഗർ, വിയറ്റ്നാം കോളനി, ഭാസ്കർ ദ റാസ്കൽ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു. ഭാര്യ സജിത. മൂന്ന് മക്കളാണുള്ളത്. സുമയ്യ, സാറ, സുകൂൻ.