വീണ്ടുമൊരു വിവാഹത്തിളക്കത്തിൽ ഷംന കാസ്സിം.!! ഇത്തവണ കോടീശ്വര പുത്രനൊപ്പം കിടിലൻ ലുക്കിൽ താരം.!! | Shamna Kassim Happy News Viral

Whatsapp Stebin

Shamna Kassim Happy News Viral : മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഷംന കാസിം. ഒരു നടി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് താരം. അമൃത ടിവിയിലെ സൂപ്പർ ഡാൻസർ എന്ന പ്രോഗ്രാമിലൂടെയാണ് ബിഗ് സ്ക്രീനിലേക്കുള്ള ഷംനയുടെ കടന്നുവരവ്. പിന്നീട് ‘എന്നിട്ടും ‘ എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും താരം കാലെടുത്തു വച്ചു. പിന്നീട് മലയാളത്തിൽ

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം, തമിഴിലും തെലുങ്കിലും അഭിനയിക്കുകയുണ്ടായി. 2022 ഒക്ടോബറിൽ താരം ജെബിഎസ് കമ്പനീസിൻ്റെ സ്ഥാപകനും, സിഇഒയുമായ ഷാനിദ് ആസിഫ് അലിയെയാണ് വിവാഹം കഴിച്ചത്. എന്നാൽ ഒക്ടോബറിൽ വിവാഹം കഴിഞ്ഞ് ഡിസംബറിൽ വളകാപ്പ് ചടങ്ങ് നടത്തിയപ്പോൾ നടി വിവാഹത്തിന് മുൻപേ ഗർഭിണിയായിരുന്നോ തുടങ്ങിയ ചോദ്യങ്ങൾ വന്നിരുന്നു.

നിക്കാഹ് കഴിഞ്ഞ് ലിവിംങ്ങ് ടുഗതറിലായിരുന്നുവെന്നും, പിന്നീട് വിവാഹം ഒക്ടോബറിൽ നടത്തുകയായിരുന്നുവെന്നും താരത്തിൻ്റെ യുട്യൂബ് ചാനൽ വഴി വ്യക്തമാക്കിയിരുന്നു. ഏപ്രിലിൽ ആയിരുന്നു താരം ഒരു അമ്മയായത്. ദുബൈയിൽ ഭർത്താവിൻ്റെ കൂടെ താമസിക്കുകയാണ് ഷംന. ഹംദാൻ ആസിഫ് അലി എന്നാണ് കുഞ്ഞിന് പേര് നൽകിയത്. താരത്തിൻ്റെ യുട്യൂബ് ചാനലായ ‘മൈസെൽഫ് ചിന്നാറ്റി’ യിലാണ് താരം മകൻ്റെ

വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ താരം പങ്കെടുത്ത ഒരു നിക്കാഹിൻ്റെ വീഡിയോയാണ് വൈറലായി മാറുന്നത്. വെഡിംഗ് സ്റ്റൈലിസ്റ്റും, ഫാഷൻ ഡിസൈനറുമായ പ്രിയങ്കാ സഹജാനന്ദ പങ്കുവെച്ച പോസ്റ്റാണ് അത്. ദുബൈയിൽ വച്ചുള്ള ഫങ്ങ്ഷനിൽ ഭർത്താവിൻ്റെയും മകൻ്റെയും കൂടെയുള്ള വീഡിയോയ്ക്ക് താഴെ ‘ന്യൂ മോം ഇൻ ടൗൺ’ എന്ന് പ്രിയങ്ക പോസ്റ്റിന് ക്യാപ്ഷൻ നൽകിയിട്ടുണ്ട്. വളരെ സുന്ദരിയായിട്ടാണ് ഷംനയെ വീഡിയോയിൽ കാണുന്നതെന്നാണ് ആരാധകർ പറയുന്നത്. ഷംനയുടെ ഈ വീഡിയോ വളരെ വേഗം വൈറലാവുകയും ചെയ്തു.

Rate this post