ഷംനക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കി ഷാനിദിക്ക.!! ഗോൾഡൻ വിസ കുടുംബത്തിലെ പുതിയ അതിഥിയെ കണ്ടോ ?ഹംദുമോനെ എടുത്ത് വിശേഷം പങ്കുവെച്ച് ഷംന കാസിം.!! | Shamna Kasim Birthday Celebration Viral

Shamna Kasim Birthday Celebration Viral: മലയാളം റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികൾക്ക് പ്രിയങ്കരിയായിമാറിയ താരമാണ് ഷംന കാസിം. സിനിമ മേഖലയിലേക്ക് ചേക്കേറിയതിനുശേഷം മലയാളി എന്നതിലുപരിയായി ഷംന കാസിമിന് സൗത്ത് ഇന്ത്യയിൽ നിരവധി ആരാധകരാണ് നിലവിൽ ഉള്ളത്. തെന്നിന്ത്യയിലെ മുൻനിര നായിക എന്ന പദവിയിലേക്ക് തെലുങ്ക് തമിഴ് കന്നട ഭാഷകളിൽ അഭിനയിച്ച് ഷംന എത്തി. താരം മറ്റിടങ്ങളിൽ പൂർണ്ണ എന്ന പേരിലാണ് അറിയപ്പെടുന്നത്. വിവാഹശേഷം സിനിമയിൽ നിന്നും മാറിനിന്നെങ്കിലും ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുകയാണ് ഷംന. അടുത്തിടെ താരം അമ്മയായതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽ അന്നും ഇന്നും തന്റേതായ ഒരിടം സൃഷ്ടിച്ച ഷംന ഇപ്പോൾ തന്റെ ചിത്രങ്ങളും വീഡിയോസും ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താരം തന്നെ തന്റെ അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു പുതിയ വീഡിയോ ആണ്.

ഇന്ന് ഷംനയുടെ ബർത്ത് ഡേ ആണ് തന്റെ ഭർത്താവും കുഞ്ഞിനുമൊത്ത് ബർത്ത്ഡേ ആഘോഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കൂടാതെ താരത്തിന്റെ ഭർത്താവ് മിനി കൂപ്പർ കാർ പിറന്നാൾ സമ്മാനമായി നൽകിയിരിക്കുകയാണ്. റീൽ വീഡിയോയിലൂടെ ഈ സമ്മാനം കണ്ട് ആരാധകരും സന്തോഷത്തിലാണ്.

നിരവധി ആരാധകരാണ് ഷംനയ്ക്ക് പിറന്നാൾ ആശംസകൾ മായി കമന്റ് ബോക്സിൽ എത്തിയത്. ഷംനയ്ക്ക് ഞങ്ങളുടെ പിറന്നാൾ ആശംസകൾ, കുടുംബത്തോടൊപ്പം സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, താരത്തിന്റെ ഭാഗ്യം തന്നെയാണ് ഇതെല്ലാം എല്ലാ ആശംസകളും നേരുന്നു എന്നിങ്ങനെയാണ് ആരാധകർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയ്ക്ക് ചുവടെ കുറിച്ചത്. ഈ കഴിഞ്ഞ റമദാൻ കാലത്ത് പർദ്ദ പങ്കുവെച്ച വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. അതിനുശേഷം ഇപ്പോൾ താരത്തിന്റെ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത് പിറന്നാൾ സ്പെഷ്യൽ റീൽ ആണ്.

Rate this post