ഷാജി പാപ്പാന്റെ കല്യാണം.!! വിവാഹം അടിപൊളിയാക്കാൻ സുരേഷ്‌ഗോപി എത്തി.!! | Shaji Pappan Marriage Viral
Shaji Pappan Marriage Viral: മലയാളികളുടെ പ്രിയ അവതാരികയായ കെന്ന സണ്ണിയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഷാൽബിനാണ് കെന്നയെ വിവാഹം കഴിച്ചത്. രാജകുമാരിയെപ്പോലെയാണ് കെന്ന വിവാഹ റിസപ്ഷന് ഒരുങ്ങിയത്. ഡിജിറ്റൽ എൻറർടെയ്ൻ മേഖലയിൽ ജ്വലിച്ചു നിന്നിരുന്ന ഷാജി പാപ്പൻ എന്ന പേരിലൂടെയാണ്
ഷാൽബിൻ വിനയനെ പുറം ലോകം അറിയുന്നത്. യുട്യൂബിലൂടെ വ്യത്യസ്ത തരത്തിലുള്ള കണ്ടൻ്റുകൾ കൈകാര്യം ചെയ്ത് മലയാളികളുടെ സ്വന്തം ഷാജി പാപ്പനായി മാറിയ താരമാണ് ഷാൽബിൻ. മൈൽസ്റ്റോൺ മെയ്ക്കേഴ്സിൻ്റെ മാനേജിങ്ങ് ഡയറക്ടറായ ഷാൽബിൻ്റെ വിവാഹക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ
വൈറലായി മാറിയിരുന്നു. ‘സോഷ്യൽ മീഡിയയുടെ പൾസായി മാറിയ ഷാജി പാപ്പൻ്റെ വിവാഹം മെയ് 24ന് വൈകിട്ട് 6 മണിക്ക് കൊച്ചിയിൽ വച്ച് നടക്കുന്നു. ആഘോഷങ്ങൾക്ക് നിറം പകരാൻ നിങ്ങളും ഉണ്ടാവില്ലേ എന്നാണ് വിവാഹക്ഷണകത്തിൽ പങ്കുവെച്ചത്. നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയിരുന്നത്.
എന്നാൽ ഇപ്പോൾ വൈറലാകുന്നത് വിവാഹ റിസപ്ഷൻ്റെ വീഡിയോയാണ്. നിരവധി ബിഗ്ബോസ് താരങ്ങളും, സുരേഷ് ഗോപി, ശ്വേതാ മേനോൻ തുടങ്ങി നിരവധി താരങ്ങളും റിസപ്ഷനിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. മയിൽ വാഹനത്തിലാണ് കെന്നയെ റിസപ്ഷനിലേക്ക് എത്തിച്ചത്. രഞ്ജിനി ഹരിദാസാണ് റിസപ്ഷൻ്റെ ചടങ്ങുകൾ ഗംഭീരമാക്കാൻ സ്റ്റേജിൽ മുൻപന്തിയിൽ ഉണ്ടായത്. ഷെൽബിനും കെന്നയ്ക്കും ആശംസകൾ അറിയിച്ച് സുരേഷ് ഗോപി സംസാരിക്കുകയും ചെയ്തു.