സ്നേഹ സീമയിലിരുന്നൊരു കണ്ണീരോർമ ; ശരണ്യയുടെ പിറന്നാൾ ദിനത്തിൽ കുറിപ്പുമായി സീരിയൽ താരം സീമ ജി നായർ .| Seema G Nair remember Late Actress Sharanya Sasi Malayalam

Seema G Nair remember Late Actress Sharanya Sasi Malayalam : നിരവധി കുടുംബ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് ശരണ്യ ശശി. 2021 ഓഗസ്റ്റിലാണ് ശരണ്യ ട്യൂമർ ബാധ്യതയായി മരണപ്പെടുന്നത്. ഈ ദിവസം ഇന്നും ചിലർ മനസ്സിൽ കുറിച്ചുവെക്കുന്നു. അവരുടെ ദുഃഖത്തിലും സന്തോഷത്തിലും കൂടെ നിന്ന താരമാണ് നടി സീമ ജി നായർ. ശരണ്യയുടെ ഉറ്റ സുഹൃത്ത് കൂടിയാണ് സീമ. ശരണ്യക്ക് വേണ്ട എല്ലാ കാര്യങ്ങളും തന്നാലാകുന്ന വിധം സീമ ചെയ്തു കൊടുത്തിരുന്നു. ശരണ്യ അനുഭവിക്കുന്ന ഓരോ വിഷമതകളും സീമ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു കൊണ്ടിരുന്നു.

ഒടുവിൽ ശരണ്യ ഈ ലോകം വിട്ടു പോയപ്പോൾ ആ വാർത്തയും വളരെ വിഷമത്തോടെ സീമക്ക് തന്റെ ഫേസ്ബുക്ക് പേജിൽ കുറിക്കേണ്ടി വന്നു. ആരും പ്രതീക്ഷിക്കാത്ത അപ്രതീക്ഷിതമായ ഒരു വിയോഗം. എന്റെ ഉള്ള് ചുട്ടുപൊള്ളുന്നുണ്ട് എന്നും ഈ വിയോഗം എനിക്ക് താങ്ങാൻ ആകില്ല എന്നും അന്ന് സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ഇപ്പോഴിതാ താരം ശരണ്യയെ കുറിച്ചുള്ള മറ്റൊരു ഓർമ്മക്കുറിപ്പുമായി എത്തിയിരിക്കുകയാണ്. ശരണ്യയുടെ പിറന്നാൾ ദിനമാണ് ശരണ്യയെ കുറിച്ചുള്ള ഓർമ്മകൾ സിനിമ

വീണ്ടും പങ്കുവെച്ചിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട മോൾ സ്വർഗത്തിൽ ഇരുന്നുകൊണ്ട് ഇപ്പോൾ പിറന്നാൾ ആഘോഷിക്കുന്നുണ്ടാവും എന്നും അവൾ അവിടെ അടിച്ചുപൊളിക്കുക ആയിരിക്കുമെന്നും താരം കുറിച്ചു. കോവിഡിന് ശേഷമുള്ള ആദ്യ പൊങ്കാലയ്ക്ക് ചെന്നപ്പോൾ എല്ലാവരും നിന്നെയാണ് ചോദിച്ചത് എന്നും ഈ പൊങ്കാല നീ കാണുന്നുണ്ടാകും എന്ന്

അവർക്കെല്ലാം ഞാൻ മറുപടി നൽകിയെന്നും താരം കുറിപ്പിൽ പറയുന്നു. നമ്മൾ ഒരുമിച്ചുള്ള പഴയ പൊങ്കാല ചിത്രങ്ങൾ പലരുടെയും കയ്യിലുണ്ടെന്നും അവയെല്ലാം എനിക്ക് തരാമെന്ന് അവർ പറഞ്ഞിട്ടുണ്ട് എന്നും, എല്ലാവരും നിന്നോട് പിറന്നാളാശംസകൾ പറയാൻ പറഞ്ഞിട്ടുണ്ട് എന്നും സീമാ ജി നായർ വളരെ വിഷമത്തോടെ കുറിക്കുന്നു.

Rate this post