സാന്ത്വനം മാറി മറിയുന്നു .!! 5 വർഷങ്ങൾക്ക് ശേഷം സാന്ത്വനം തറവാട് ഇങ്ങനെയാണ്; അമ്മയുടെയും മകളുടെയും വിശേഷങ്ങളുമായി പുതിയ സാന്ത്വനം.!! | Santhwanam Today 10 November 2023 New Beginning Viral

Santhwanam Today 10 November 2023 New Beginning Viral : ഏഷ്യാനെറ്റ് പ്രേക്ഷകർ വളരെ ഇഷ്ടത്തോടെ കണ്ടിരുന്ന ഒരു പരമ്പരയാണ് സാന്ത്വനം. ഇന്നത്തെ കാലത്ത് കാണാൻ കഴിയാത്ത കൂട്ടുകുടുംബത്തിലെ ഇണക്കങ്ങളും, പിന്നെങ്ങളും, കുടുംബ ബന്ധങ്ങളുടെ ആഴത്തിലുള്ള സ്നേഹവുമാണ് ഈ സീരിയലിലെ പ്രധാന കഥാമുഹൂർത്തങ്ങൾ. ബാലനും കുടുംബവും എല്ലാം നഷ്ടപ്പെട്ട ഒരവസ്ഥയിൽ നിന്ന് ഉയർന്നു വരികയായിരുന്നു.

തൻ്റെ സ്വത്ത് സിറ്റ് ബാലൻ വേണുവേട്ടൻ്റെ കടം വീടുകയും, കൃഷ്ണസ്റ്റോർസ് തുറക്കുകയും ചെയ്തു. പിന്നീട് ബാലനും കുടുംബത്തിനും സന്തോഷത്തിൻ്റെ നാളുകൾ ആയിരുന്നു. അഞ്ച് വർഷം കഴിഞ്ഞപ്പോഴുള്ള സാന്ത്വനം കുടുംബത്തിൻ്റെ അവസ്ഥയാണ് പിന്നീട് കാണാൻ കഴിയുന്നത്. എല്ലാം നഷ്ടപ്പെട്ട ബാലനും കുടുംബവും ബിസിനസ് രംഗത്ത് ഉയർന്നു നിൽക്കുകയാണ്.

അഞ്ജു ബിസിനസിൽ ഉയർച്ചയിലെത്തുകയും, ശിവൻ്റെ ഊട്ടുപുര നാട്ടിലെ തന്നെ നല്ലൊരു ഭക്ഷണശാലയായി മാറുകയും ചെയ്യുന്നു. ബാലൻ കൃഷ്ണ സ്റ്റോർസ് പുതുക്കി പണിത് പഴയതിലും സുന്ദരമായി ശത്രു വിൻ്റെ കൂടെ കച്ചവടം പൊടിപൊടിക്കുകയാണ്. ഒരു ജോലിയും ആകാതിരുന്ന ഹരി അഞ്ചു വർഷം കൊണ്ട് എൻ്റർടെയ്ൻമെൻ്റ് സ്ഥാപനം തുടങ്ങുകയും, അവിടെ അപ്പുവിനും ജോലി ലഭിക്കുന്നു. ദേവിയേടത്തി ദേവൂട്ടിയുടെ കാര്യങ്ങൾ നോക്കി സന്തോഷകരമായി ജീവിക്കുകയാണ്. ദേവൂട്ടി അമ്മേ എന്നാണ് ദേവിയെ വിളിക്കുന്നത്. സ്കൂളിൽ പോകാൻ ദേവൂട്ടിയെ അണിയിച്ചൊരുക്കുന്നതും, സന്ധ്യാനാമം

ചൊല്ലാനൊക്കെ ദേവൂട്ടിയെ ഈ അമ്മ പഠിപ്പിച്ചിരുന്നു. അമ്പലത്തിൽ തൻ്റെ കുടുംബത്തിന് നന്മ വരാൻ വേണ്ടി പൂജകളുമായി നടക്കുന്ന ദേവിക്ക് കൂട്ടായി ദേവൂട്ടിയുമുണ്ട്. സ്കൂളിൽ നിന്നും പഠിച്ച് നല്ല മാർക്ക് വാങ്ങിയതിന് ട്രോഫിയുമായി വരുന്നത് ദേവിയമ്മയുടെ അടുത്തേക്കാണ്. സാന്ത്വനംവീട്ടിൽ ഈ അമ്മയുടെയും മകളുടെയും ആഴത്തിലുള്ള സ്നേഹമാണ് ഇനി സാന്ത്വനത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ കഥാഗതികൾ മാറുന്നതോടെ ഓരോ എപ്പിസോഡിനും വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കാം.

Rate this post