Santhwanam Gopika Anil Wedding Makeup Funny Video: കുറഞ്ഞ കാലയളവിൽ തന്നെ പ്രേക്ഷകപ്രീതി സമ്പാദിച്ച പരമ്പരയാണ് സാന്ത്വനം. അതിലെ നടികൾക്കും നടന്മാർക്കുമുള്ള ആരാധകരുടെ എണ്ണവും കുറവല്ല. സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായ ഗോപിക അനിലിന്റെ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. അനേകം മലയാള സിനിമകളിൽ ബാലതാരമായി പ്രത്യക്ഷപ്പെട്ട നായികയാണ് ഗോപിക.
മോഹൻലാലിന്റെ ബാലേട്ടൻ എന്ന സിനിമയിൽ ഗോപികയും അനിയത്തിയും വേഷമിടുകയുണ്ടായി. എന്നിരുന്നാലും നടി കൂടുതൽ പ്രസിദ്ധ ആയത് സാന്ത്വനത്തിലൂടെയാണ്. ഇപ്പോഴിതാ നടിയുടെ വിവാഹ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയുടെ ആങ്കർ ആയി എത്തി ജനമനസ്സിനെ കീഴടക്കിയ ഗോവിന്ദ് പത്മസൂര്യയാണ് ഗോപിക അനിലിന്റെ വരൻ.