ബാലേട്ടന്റെ തങ്കകുടങ്ങൾ.!! അച്ഛനും മക്കളും 21 വർഷങ്ങൾക്കു ശേഷം ഒന്നായി; ആദ്യ കല്യാണക്കുറിയുമായി ലാലേട്ടന്റെ അരികിൽ ജി പി യും ഗോപികയും..! | Santhwanam Gopika Anil And Keerthana Anil Meet Mohanlal With G.P

Santhwanam Gopika Anil And Keerthana Anil Meet Mohanlal With G.P: വർഷങ്ങൾക്ക് ശേഷം ബാലേട്ടനെ കാണാൻ ഓടിയെത്തി കൊച്ചു സുന്ദരികൾ. ലാലേട്ടനെ നേരിട്ടത്തി വിവാഹത്തിന് ക്ഷണിച്ച് ഗോപികയും ജിപിയും. വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ലാലേട്ടൻ ചിത്രം ബാലേട്ടൻ മലയാള സിനിമ പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. മോഹൻലാലും ദേവയാനിയും നായികാ നായകന്മാരായി അഭിനയിച്ച മികച്ച ഒരു കുടുംബ ചിത്രം ആയിരുന്നു ബാലേട്ടൻ. നെടുമുടി വേണു മോഹൻലാലിൻറെ അച്ഛനായി അഭിനയിച്ച

ചിത്രത്തിൽ അതിമനോഹരമായ പാട്ടുകളും ഉണ്ട്. എല്ലാം ഉണ്ടെങ്കിലും ചിത്രത്തിൽ തിളങ്ങിയത് രണ്ട് കൊച്ചു സുന്ദരികളുടെ പെർഫോമൻസ് ആയിരിന്നു. എല്ലാരും വിളിക്കുന്നത് പോലെ ബാലേട്ടാ എന്ന് അച്ഛനെ വിളിക്കുന്ന മിടുക്കി കുട്ടികൾ ഇന്ന് വലിയ താരങ്ങൾ ആണ്. മോഹൻലാലിൻറെ മക്കളായി അഭിനയിച്ച കൊച്ചു സുന്ദരികൾ ഗോപിക അനിലും ഗോപികയുടെ അനിയത്തി കീർത്തനയും ആണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സ്വാന്തനം എന്ന സൂപ്പർ ഹിറ്റ് പരമ്പരയിൽ നായികയാണ് ഗോപിക. സ്വാന്തനത്തിൽ

ഗോപിക അഭിനയിച്ചു തുടങ്ങി കുറച്ചു നാൾ കഴിഞ്ഞതിനു ശേഷമാണു ഇത് ബാലേട്ടനിലെ ആ കൊച്ചു കുട്ടിയാണെന്ന് എല്ലാവരും അറിഞ്ഞത്. ഇതോടു കൂടി വളരെ വലിയ സ്വീകാര്യതയാണ് ഗോപികയ്ക്ക് പ്രേക്ഷകർക്ക് ഇടയിൽ കിട്ടിയത്. ഇപ്പോൾ ഇതാ വർഷങ്ങൾക്ക് ശേഷം ലാലേട്ടനെ കാണാൻ എത്തിയിരിക്കുകയാണ് ആ കൊച്ചു മിടുക്കികൾ. ഗോപികയുടെയും ജിപിയുടെയും വിവാഹമാണ് ഈയടുത്ത്. വിവാഹത്തിന് ക്ഷണിക്കാൻ മാത്രമല്ല

ഏറെ നാളുകൾക്ക് ശേഷം ലാലേട്ടനെ കാണാൻ ഉള്ള ആഗ്രഹം സാധിക്കാൻ കൂടിയാണ് ഗോപികയും കീർത്തനയും ലാലേട്ടന്റെ അടുത്ത് എത്തിയത്. ജിപിയുടെ ആവശ്യപ്രകാരമാണ് ലാലേട്ടൻ ഇവർക്ക് വേണ്ടി സമയം ചിലവഴിച്ചത്. ഗോപികയും കീർത്തനയും അവരുടെ മാതാപിതാക്കളും ജിപിയും കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു. ഒരുപാട് സമയം ലാലേട്ടൻ ഞങ്ങളോടൊപ്പം ചിലവഴിച്ചു എന്നും. ബാലേട്ടനിലെ ഷൂട്ടിങ് വിശേഷങ്ങൾ പോലും ഓർമയിൽ വെച്ച് പറഞ്ഞു എന്നും ജിപി യൂട്യൂബ് വ്ലോഗ്ഗിലൂടെ പറഞ്ഞു.

Rate this post