മനസ് തുറന്ന് സാന്ത്വനം താരം ഗോപിക.!! സാന്ത്വനം ലൊക്കേഷനിൽ തനിക്ക് ഏറ്റവും വലിയ അടുപ്പം ആരോടെന്ന് ആദ്യമായി തുറന്നുപറഞ്ഞ് ഗോപിക |Santhwanam gopika

Santhwanam gopika: ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി ഗോപിക അനിൽ. സാന്ത്വനം പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രമായി മികച്ച അഭിനയമാണ് താരം കാഴ്ചവെക്കുന്നത്. താരത്തിന്റെ വിശേഷങ്ങൾ ആരാധകർക്കെന്നും ഏറെ കൗതുകമുള്ള ഒന്ന് തന്നെയാണ്. ഇപ്പോഴിതാ നടി അനു ജോസഫിന്റെ യൂ ടൂബ് ചാനലിൽ അതിഥിയായി എത്തിയപ്പോൾ ഗോപിക പങ്കുവെച്ച ചില വിശേഷങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലൊക്കേഷനിൽ തന്റെ ഏറ്റവും വലിയ സുഹൃത്ത് ആരാണെന്ന് ഗോപിക

വെളിപ്പെടുത്തുന്നത് ഇങ്ങനെ. “ലൊക്കേഷനിൽ ചെന്നാൽ സാന്ത്വനം വീട്ടിലെ അമ്മയായി അഭിനയിക്കുന്ന ഗിരിജാമ്മയുമായി (ലക്ഷ്മി അമ്മ) വലിയ അടുപ്പത്തിലാണ്. വലിയൊരു സൗഹൃദമാണ് ഞങ്ങൾ തമ്മിൽ.” സാന്ത്വനത്തിൽ തന്റെ പെയറായി അഭിനയിക്കുന്ന സജിനെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ ” കല്യാണത്തിന് മുമ്പ് സജിൻ ചേട്ടനുമായി കോമ്പിനേഷൻ സീനുകൾ വളരെ കുറവായിരുന്നു. പക്ഷെ കല്യാണത്തിന് മുന്നേയുളള സീനുകൾ തന്നെ പ്രേക്ഷകർ ഏറ്റെടുത്തു എന്ന് പറയാം.

ആ സമയം തന്നെ ശിവാഞ്ജലി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ എഡിറ്റിങ് വീഡിയോകളും മറ്റും വന്നുതുടങ്ങി”. ഗോപിക അവതരിപ്പിക്കുന്ന അഞ്ജലി എന്ന കഥാപാത്രം ഒരു പ്രത്യേക സാഹചര്യത്തിലാണ് ശിവനെ വിവാഹം കഴിക്കുന്നത്. കല്യാണത്തിന് ശേഷം പതുക്കെ പതുക്കെയാണ് ഇരുവരും അടുത്തുതുടങ്ങുന്നത്. “കല്യാണത്തിന് ശേഷമുള്ള ഓരോ സീനുകളും ആൾക്കാർക്ക് ഏറെ ഇഷ്ട്ടപ്പെട്ടു എന്നുപറഞ്ഞിരുന്നു. ലൊക്കേഷനിൽ തന്നെയാണെകിലും ശിവാജ്ഞലി സീനുകൾ ചെയ്യുമ്പോൾ

ആദിത്യൻ സാറിന്(സംവിധായകൻ) വലിയ സന്തോഷമാണ്. അത് കാണുമ്പോൾ നമുക്ക് വല്ലാത്തൊരു ഹാപ്പി വൈബാണ്”. ആദ്യകാലരംഗങ്ങൾ ചിത്രീകരിച്ചതിനെക്കുറിച്ച് ഗോപിക പറയുന്നത് ഇങ്ങനെ ” ബൈക്കിൽ പോകുന്നതും കടയിൽ ചെല്ലുമ്പോൾ വെള്ളമെടുത്ത് ഒഴിക്കുന്നതുമായ സീനൊക്കെ എടുക്കുമ്പോൾ ഞങ്ങൾ തമ്മിൽ വലിയ പരിചയമൊന്നുമുണ്ടായിരുന്നില്ല. പിന്നെ ചിപ്പിച്ചേച്ചിയ്ക്കൊപ്പം അഭിനയിക്കാൻ കഴിയുമെന്നൊന്നും വിചാരിച്ചിരുന്നതേ അല്ല. അതൊക്കെ ഒരു ഭാഗ്യം തന്നെ.” റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് നിലവിൽ സാന്ത്വനം പരമ്പര.

Rate this post