Sangeeth AC Bus Viral: നാട്ടിലെങ്ങും വല്ലാത്ത ചൂടാണ്. ഈ സമയത്ത് ചൂടും പൊടിയും ഒക്കെ അടിച്ചുള്ള ബസ് യാത്ര എത്ര അധികം അസഹനീയം ആണെന്ന് സാധാരണക്കാരായ യാത്രക്കാർക്ക് മാത്രമേ അറിയൂ. എന്നാൽ ഇപ്പോൾ ബസ് യാത്ര കൂടുതൽ ആസ്വാദ്യകരമാക്കാൻ കണ്ണൂരുകർക്കായി ഒരു ബസ് ഒരുങ്ങിയിരിക്കുകയാണ്. ദൂരയാത്ര പോകുന്ന ചില ബസുകളിൽ എസി സംവിധാനം ഉണ്ട് എന്നാൽ ആദ്യമായാണ് ലോക്കൽ യാത്ര ചെയ്യുന്ന ഒരു ബസിൽ എയർ കണ്ടീഷൻ സംവിധാനം പ്രോവൈഡ് ചെയ്യുന്നത്. കണ്ണൂർ _കണ്ണാടിപറമ്പ് ബസ് റൂട്ടിലാണ് സംഗീത് എന്ന പൂർണമായും എയർ കണ്ടിഷൻ ചെയ്ത ഈ ബസ് സർവീസ് നടത്തുന്നത്. സോളാർ എനർജിയിൽ ആണ്
എസി പ്രവർത്തിക്കുന്നത്. സോളാർ എനർജിയുടെ സഹായത്തോടെ ഫുള്ളി എയർ കണ്ടീഷൻ ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ബസ് ആണ് സംഗീത് ബസ്. കൂൾ വെൽ ടെക്നിക്കൽ ആൻഡ് ഫെസിലിറ്റി മാനേജ്മെന്റ് എന്ന കമ്പനിയാണ് ബസിൽ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. കമ്പനിയുടെ സോളാർ ഡിവിഷനും എയർ കണ്ടിഷൻ വിഭാഗവും റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ടീമും ചേർന്നാണ് ഇങ്ങനൊരു
സംവിധാനത്തിന് രൂപകല്പന ചെയ്തത്. ഒന്നര മാസം നീണ്ട ട്രയൽ റണ്ണിന് ശേഷമാണ് ഈ സംവിധാനം ഇപ്പോഴുള്ള രൂപത്തിൽ എത്തിയിരിക്കുന്നത്. സോളാർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന എ സി ആയതിനാൽ വെയിൽ ഇല്ലാത്തപ്പോഴും എ സി പ്രവർത്തിക്കാൻ ബാക്ക് അപ്പ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
എ സി സംവിധാനം ഒക്കെ ഒരുക്കി ഒരു ഇന്റർനാഷണൽ ലെവൽ യാത്ര ഒരുക്കുന്നുണ്ട് എങ്കിലും ഇവിടെ ബസ് ചാർജിനു വ്യത്യാസം ഒന്നും ഇല്ല. സാധാരണ ബസുകളിൽ ഈടാക്കുന്ന ചാർജ് തന്നെയാണ് സംഗീത് ബസും ഈടാക്കുന്നത്. ബസ് ഉടമ സതീഷിന്റെ ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആണ് ഇത്തരമൊരു സംവിധാനം തന്റെ ബസിൽ ഒരുക്കപ്പെട്ടത്.