റോസ് ചെടിയുടെ കമ്പ് എത്ര നട്ടാലും പിടിക്കുന്നില്ല എന്ന പരാതിയാണോ എപ്പോഴും; 6 മണിക്കൂർ മതി ഏത് റോസിലും വേര് വരാൻ..!! | Rose Cultivation Tip At Home

  • Choose a sunny spot with at least 6 hours of light.
  • Use well-draining, nutrient-rich soil.
  • Water deeply but infrequently.
  • Prune regularly to encourage new growth.
  • Use organic compost or rose fertilizer.
  • Watch for pests and treat early.

Rose Cultivation Tip At Home : റോസ് നടാനായി സാധാരണയായി നമ്മൾ നല്ല മൂത്ത കമ്പ് നോക്കിയാണ് മുറിക്കുന്നത്. എന്നാൽ കമ്പ് മുറിക്കുന്നതിന് മുൻപ് അവയെ പരിപാലിച്ചാൽ വേര് പിടിപ്പിക്കാൻ എളുപ്പമായിരിക്കും. അതിനായി മൊട്ടിട്ടു നിൽക്കുന്ന കമ്പ് നോക്കി വയ്ക്കുക. ഈ മൊട്ട് വിരിയുന്നതിന് മുൻപ് തന്നെ ഒരു നാലഞ്ചു ഇല താഴെ വച്ച് മുറിക്കുക. അതിന് ശേഷം ഇലകളിൽ നന്നായി വളം ചെയ്യണം. അതിനായി യൂറിയ ആണ് ഉപയോഗിക്കുന്നത്.

അര സ്പൂൺ യൂറിയ മൂന്നു ലിറ്റർ വെള്ളത്തിൽ നന്നായി ലയിപ്പിച്ച് എടുത്തിട്ടു സ്പ്രേ ബോട്ടിലിൽ ഒഴിക്കണം. ഇതിനെ ഇലയിലും തണ്ടിലും നന്നായി സ്പ്രേ ചെയ്യണം. ഈ പരിപാലിച്ചു നിർത്തുന്ന കമ്പിൽ മുകുളങ്ങൾ വരുന്നതിന് മുൻപായി തന്നെ കമ്പ് മുറിച്ചെടുക്കണം. ചകിരി ചോറ് വെള്ളത്തിൽ ഇട്ട് കഴുകി പിഴിയുക. എന്നിട്ട് ഇതിനെ ഗ്രോ ബാഗിൽ അമർത്തി വയ്ക്കണം.

നല്ല മൂത്ത കമ്പ് ക്രോസ്സ് ആയിട്ട് മുറിക്കണം. എന്നിട്ട് കറ്റാർവാഴയുടെ ജെൽ തേക്കണം. ഇതിലേക്ക് പേപ്പർ ചുറ്റാം. രണ്ടിഞ്ചു പേപ്പർ പുറത്തേക്ക് നിൽക്കണം. വെള്ളം സ്പ്രേ ചെയ്തതിന് ശേഷം ഇതിനെ ചകിരിച്ചോറ് നിറച്ചതിൽ കുത്തി നിർത്തണം. ഒരു കുപ്പി എടുത്ത് മുറിച്ച് രണ്ടിഞ്ചു താഴ്ചയിൽ കുത്തി ഇറക്കി വയ്ക്കണം.

കുപ്പി ഇല്ലെങ്കിൽ കവർ ആയാലും മതി. പത്തു ദിവസം കൊണ്ട് തന്നെ വേര് പിടിക്കുന്ന മാജിക്‌ കാണാൻ കഴിയും. കമ്പ് പരിപാലിക്കുന്നതും മുറിക്കുന്നതും പേപ്പർ ചുറ്റുന്നതും കുപ്പി വച്ചു മൂടുന്നതും തുടങ്ങി എല്ലാം തന്നെ നല്ല വിശദമായി വിഡിയോയിൽ പറയുന്നുണ്ട്. അപ്പോൾ വീഡിയോ കാണാൻ മറക്കില്ലല്ലോ. Rose Cultivation Tip At Home Credit : MALANAD WAYANAD

Rose Cultivation Tip At Home

Read Also:ഒരു വളവും ഇല്ലാതെ കറിവേപ്പ് സുഖമായി വളർത്താം; ഏത് കിളിർക്കാത്ത കറിവേപ്പും ഇനി കിളിർക്കും..!!

ഇതൊന്ന് തൊട്ടാൽ മതി; എത്ര കരിപിടിച്ച വിളക്കും ഈസിയായി വെളുപ്പിക്കാം, അഴുക്കും മെഴുക്കും നിമിഷനേരത്തിൽ കളഞ്ഞെടുക്കാം.!!

Rate this post