റിമി ടോമിയുടെ വീട്ടിലെ സന്തോഷവാർത്ത.!! മകൾ കുട്ടിമണിയുടെ വിശേഷവാർത്ത അറിയിച്ച് താരം.!! ആശംസകളോടെ ആരാധകർ.!! | Rimy Tomy Kuttimani Happy News

Rimy Tomy Kuttimani Happy News : മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി. അവതാരികയായും നടിയായുമൊക്കെ പ്രേക്ഷക മനസിൽ റിമി ടോമി ഇടം പിടിച്ചിരുന്നു. ‘മീശമാധവൻ’ എന്ന ചിത്രത്തിലെ ‘ചിങ്ങമാസം’ എന്ന ഗാനത്തിലൂടെയാണ് താരം ചലചിത്ര രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ റിമി മലയാളസിനിമയ്ക്കായി പങ്കുവയ്ക്കുകയുണ്ടായി.

സോഷ്യൽ മീഡിയയിൽ സജീവമായ റിമിടോമി താരത്തിൻ്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. റിമിടോമി ഒഫീഷ്യൽ എന്ന യുട്യൂബ് ചാനലിലൂടെയാണ് കുടുംബത്തിലെ വിശേഷങ്ങളും, യാത്രാവിശേഷങ്ങളൊക്കെ താരം പങ്കുവയ്ക്കുന്നത്. റിമി ടോമിയുടെ വീഡിയോകളിൽ എപ്പോഴും പ്രത്യക്ഷപ്പെടുന്ന മുഖമാണ് അനുജത്തി റീനു ടോമിയുടെ മക്കളായ കുട്ടാപ്പിയുടെയും, കുട്ടി മണിയുടെയും, മുക്തയുടെയും റിങ്കുവിൻ്റെയും

മകളായ കൺമണിയുടെയും. തനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് സഹോദരങ്ങളുടെ മക്കളെന്ന് റിമി എപ്പോഴും പറയാറുണ്ട്. ഇവരുമായുള്ള രസകരമായ വീഡിയോകളും റിമി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കുട്ടാപ്പിയുടെ ക്രിസ്മസ് പാട്ട് യുട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. രാവതിൻ പൊൻതാരകം’ എന്ന പാട്ടിൽ അഭിനയിച്ചിരിക്കുന്നതും കുട്ടാപ്പിയും, റീനുവും തന്നെയാണ്. ചുരുങ്ങിയ സമയം കൊണ്ട് ഈ ഗാനം പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയിരുന്നു. ഇതിനു

പിന്നാലെയാണ് താരം ഇൻസ്റ്റാഗ്രാമിൽ ഇസബെല്ല എന്ന കുട്ടി മണിക്ക് പിറന്നാൾ ആശംസകളുമായി വന്നിരിക്കുന്നത്. കുട്ടി മണിയെ എടുത്ത് റിമി പ്രേക്ഷകർക്ക് മുന്നിൽ ഇന്ന് കുട്ടി മണിയുടെ പിറന്നാൾ വിശേഷം അറിയിച്ചിരിക്കുകയാണ്. കുട്ടി മണിയും എൻ്റെ പിറന്നാളാണെന്ന് വീഡിയോയിൽ പറയുന്നുണ്ട്.ക്രിസ്മസ് അടുത്തതിനാൽ മനോഹരമായി ഡെക്കറേറ്റ് ചെയ്തതായും കാണാം. അതിനിടയിലൂടെ കുട്ടാപ്പിയും നോക്കുന്നുണ്ട്. ‘ഹാപ്പി ബർത്ത്ഡേ എൻ്റെ ചക്കരക്കുട്ടി മണി’ എന്ന ക്യാപ്ഷനാണ് താരം നൽകിയിരിക്കുന്നത്. കുട്ടി മണിക്ക് പിറന്നാൾ ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Rate this post