Rice Flour Appam: പ്രഭാതഭക്ഷണത്തിനായി രുചികരമായ പലഹാരങ്ങൾ തന്നെ വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും എല്ലാദിവസവും ഇഡലിയും ദോശയും മാത്രം കഴിക്കാൻ ആർക്കും താൽപര്യവും ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിലാണ് എല്ലാവരും ആപ്പം എന്ന ഓപ്ഷനിലേക്ക് എത്തിച്ചേരാറുള്ളത്. ആപ്പം ഉണ്ടാക്കാൻ വളരെയധികം എളുപ്പമാണെങ്കിലും അരി കുതിർത്തി മാവ് ഫെർമെന്റ് ചെയ്യാനായി വയ്ക്കുക എന്നത് ഒരു വലിയ പണി തന്നെയാണ്. അത്തരം സാഹചര്യങ്ങളിൽ അരി അരയ്ക്കാതെ തന്നെ നല്ല പൂ പോലുള്ള ആപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ
സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ആപ്പം തയ്യാറാക്കാനായി അരിക്ക് പകരം അരിപ്പൊടിയാണ് ഉപയോഗപ്പെടുത്തേണ്ടത്. ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് രണ്ടേകാൽ കപ്പ് അളവിൽ അരിപ്പൊടി ഇട്ടുകൊടുക്കുക. അതോടൊപ്പം തന്നെ രണ്ട് ടേബിൾ സ്പൂൺ അളവിൽ ചിരകിയ തേങ്ങയും, അതേ അളവിൽ ചോറും ആവശ്യത്തിന് വെള്ളവും ചേർത്ത് പേസ്റ്റ്
രൂപത്തിൽ മാവ് അരച്ചെടുക്കുക. വെള്ളത്തോടൊപ്പം തന്നെ ഒരു കാൽ കപ്പ് അളവിൽ തൈര് കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ മാവ് നല്ല രീതിയിൽ ഫെർമെന്റ് ആയി കിട്ടുകയുള്ളൂ. പിന്നീട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ പഞ്ചസാര കൂടി ചേർത്തു കൊടുക്കണം. അതിനുശേഷം തയ്യാറാക്കി വെച്ച മാവിന്റെ കൂട്ട് ഫെർമെന്റ് ചെയ്യാനായി ആറു മണിക്കൂർ നേരം അടച്ചു വയ്ക്കണം.
അതായത് രാവിലെയാണ് ആപ്പം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ രാത്രി തന്നെ മാവരച്ച് ഫെർമെന്റ് ചെയ്യാനായി വയ്ക്കാം. ആപ്പം ഉണ്ടാക്കി തുടങ്ങുന്നതിന് തൊട്ടുമുൻപായി ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കൺസിസ്റ്റൻസി ശരിയാക്കുക. ആപ്പച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കരണ്ടി അളവിൽ മാവൊഴിച്ച് വട്ടത്തിൽ ചുറ്റിച്ചെടുക്കുക. രണ്ട് മിനിറ്റ് നേരം ആപ്പം അടച്ചു വച്ച് വേവിച്ചശേഷം ചൂടോടെ സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.