വിവാഹവാർഷികത്തിൽ പ്രിയപ്പെട്ട ചിത്രാമ്മയ്ക്കുള്ള കുറിപ്പുമായി രഞ്ജിനി.!! ഹൃദയഹാരിയായ വാക്കുകളിൽ കണ്ണ് നിറഞ്ഞ് വാനമ്പാടി.!! | Ranjiny Haridas About K S Chithra

മലയാള ടെലിവിഷൻ ലോകത്തെ ഏറ്റവും മികച്ച അവതാരക ആരാണെന്ന് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന പേര് പ്രിയ താരം രഞ്ജിനി ഹരിദാസിന്റെ തന്നെയാവും. അത്രയേറെ പ്രേക്ഷക ശ്രദ്ധ നേടിയ അവതാരകയാണ് രഞ്ജിനി. ഇംഗ്ലീഷും മലയാളവും കലർന്ന സംസാര ശൈലി ആദ്യമൊക്കെ കുറെയേറെ ട്രോളുകൾ നേടിക്കൊടുത്തു

എങ്കിലും മലയാളികൾക്ക് അവതാരകയെന്നാൽ മറ്റൊരാളെ ചിന്തിക്കാൻ കഴിയാതെ വണ്ണം താരം സ്വാധീനം ചെലുത്തി കഴിഞ്ഞിരുന്നു. എത്ര വലിയ സ്റ്റേജും നിഷ്പ്രയാസം കൈകാര്യം ചെയ്യാനുള്ള രഞ്ജിനിയുടെ കഴിവ് പ്രശംസനീയം തന്നെയാണ്. അവതാരക എന്ന നിലയിൽ രഞ്ജിനിക്ക് കൂടുതൽ പ്രേക്ഷക പ്രീതി നേടിക്കൊടുത്ത റിയാലിറ്റി ഷോ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിങ്ങർ. ഇന്നത്തെ അനേകം പ്രശസ്ത

ഗായകരെ മലയാളത്തിനു സമ്മാനിച്ച ഒരു ഷോ ആയിരുന്നു ഐഡിയ സ്റ്റാർ സിങ്ങർ. മാത്രവുമല്ല കേരളത്തിൽ ഇത്രയധികം ഹിറ്റ് ആയ മറ്റൊരു റിയാലിറ്റി ഷോ ഉണ്ടായിട്ടില്ല എന്ന് തന്നെ സംശയമില്ലാതെ പറയാം. മത്സരാർത്ഥികൾ മാത്രമല്ല ജഡ്ജസും അവതാരകയും എല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറുകയും ചെയ്തിരുന്നു. എം ജി ശ്രീകുമാർ, ശരത്, കെ എസ് ചിത്ര എന്നിവർ ആയിരുന്നു ഷോ യുടെ ജഡ്ജസ്. ഇവർ തമ്മിലുള്ള സൗഹൃദവും കണ്ടിരിക്കാൻ രസകരമായിരുന്നു. ഈ ഷോയിൽ വന്നത്തോടെയാണ് രഞ്ജിനി ഹരിദാസും കെ എസ് ചിത്രയും കൂടുതൽ സൗഹൃദത്തിൽ ആയത്.

സ്വന്തം ചേച്ചിയെപ്പോലെ തന്നെയാണ് രഞ്ജിനി ചിത്രച്ചേച്ചിയെ കാണുന്നതെന്ന് പലപ്പോഴും താരം പറഞ്ഞിട്ടുണ്ട്. ഇപോഴിതാ താരത്തിന്റെ വിവാഹ വാർഷിക ദിനത്തിൽ ഹൃദയഹാരിയായ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് രഞ്ജിനി.37 വർഷങ്ങൾ നീണ്ട ദാമ്പത്യം ഇനിയും സ്നേഹത്തോടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും മുൻപോട്ട് പോകട്ടെ എന്നു തുടങ്ങുന്ന കുറിപ്പാണ് ഇരുവർക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Rate this post