ചാക്കോച്ചന്റെ പ്രിയതമയ്ക്കു പിറന്നാൾ;സർപ്രൈസ് ഒരുക്കി പിഷാരടിയും മഞ്ജുവും.!! ലേഡി സൂപ്പർസ്റ്റാർ കൊടുത്ത ഗിഫ്റ് കണ്ടോ? | Priya Kunchacko Boban Birthday Viral Malayalam

Priya Kunchacko Boban Birthday Viral Malayalam : ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തുകയും പ്രേക്ഷക ഹൃദയം കീഴടക്കുകയും ചെയ്ത താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ നായക കഥാപാത്രമായി പ്രേക്ഷകഹൃദയങ്ങളിൽ വ്യത്യസ്തമായ ഒരു ഇടം നേടാൻ താരത്തിന് സാധിച്ചു. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. റൊമാന്റിക് വേഷങ്ങൾ ചെയ്യുന്നതിൽ ഒരു പ്രത്യേക കഴിവ് തന്നെ താരത്തിനുണ്ട്.

അതുകൊണ്ടുതന്നെ കുഞ്ചാക്കോ ബോബനെ റൊമാന്റിക് ഹീറോ എന്ന് വിശേഷിപ്പിക്കാനാണ് മലയാളികൾക്ക് ഇഷ്ടം. ഏറ്റവും ഒടുവിലായി കുഞ്ചാക്കോ ബോബൻ അഭിനയിച്ച ചിത്രമാണ് ന്ന താൻ കേസുകൊട്. ഈ ചിത്രം ബോക്സ് ഓഫീസ് ഹിറ്റുകൾ തകർത്ത ഒന്നായിരുന്നു. താരത്തിന്റെ പുതിയ സിനിമകൾക്കും വിശേഷങ്ങൾക്കുമായി വളരെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. താരത്തിന്റെ ഭാര്യയാണ് പ്രിയ അന്ന സാമുവൽ. ഇവരുടെ വിവാഹം കഴിയുന്നത് 2005 ലാണ്. സിനിമയ്ക്ക് എത്രമാത്രം പ്രാധാന്യം കുഞ്ചാക്കോ കൊടുക്കുന്നുവോ അത്രതന്നെ പ്രാധാന്യം തന്റെ ഫാമിലിക്കും നൽകുന്നു.

ഇപ്പോൾ ഇതാ പ്രിയ അന്ന സാമുവലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് രമേഷ് പിഷാരടി പങ്കുവെച്ച ഒരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ കോമഡി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ വ്യക്തിയാണ് രമേഷ് പിഷാരടി. നിരവധി സിനിമകളിലും താരം വേഷം ഇട്ടിട്ടുണ്ട്. നർമ്മം ചേർത്തുകൊണ്ട് പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കാൻ കഴിവുള്ള താരമാണ് രമേശ്.

താരവും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം തന്നെ. കുഞ്ചാക്കോ ബോബനും കുടുംബത്തിനും ഒപ്പമുള്ള ഒരു ചിത്രവും അതിനോടൊപ്പം ഒരു കുറിപ്പും പങ്കുവെച്ചു കൊണ്ടാണ് പ്രിയയുടെ പിറന്നാളിന് രമേഷ് പിഷാരടി ആശംസകൾ രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം കുറിച്ചിരിക്കുന്ന വാക്കുകൾ ഇങ്ങനെ.”Happy Birthday Priya Kunchako

May your birthday be as wonderful and as exceptional as you are, You are not only an amazing sister but also a funtastic BOSS lady; Leadership Skills and dedication to your pursuits are excellent role model. May the year ahead bring you joy and fulfillment in all that you do. Cheers to another incredible year “

Rate this post