ആദ്യമായി കണ്മണിയൊത്തുള്ള ഫോട്ടോഷൂട്ടുമായി പൊന്നുവും ഷെബിനും.!! ഉപ്പും മുളകും ലേറ്റ് ഫാമിലിക്ക് സന്തോഷവാർത്ത.!! |Ponnu Shebin Baby First Photoshoot Viral

Ponnu Shebin Baby First Photoshoot Viral : സോഷ്യൽ മീഡിയയിൽ എന്നും സജീവമായിട്ടുള്ള കുടുംബമാണ് ഉപ്പും മുളകും ലൈറ്റ് ഫാമിലി. വളരെ വ്യത്യസ്തവും എന്നാൽ മറ്റുള്ളവരെ ഏറെ ആകർഷിക്കുകയും ചെയ്യുന്ന തരത്തിലുള്ള വീഡിയോകളാണ് ഉപ്പും മുളകും ലൈറ്റ് ഫാമിലി പങ്കുവയ്ക്കുന്നതിൽ അധികവും. കുടുംബത്തിലെ പൊന്നുവിന്റെ വിവാഹവും വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഭവങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

അന്യമതക്കാരനെ പൊന്നു വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് വിവാഹം കഴിച്ചത് പൊന്നുവിന്റെ മാതാപിതാക്കളിലൂടെ തന്നെയാണ് പുറംലോകം അറിഞ്ഞത്. എന്നാൽ പിന്നീട് അവരെ ഇരുകൈയും നീട്ടി കുടുംബത്തിലുള്ളവർ സ്വീകരിച്ചതും ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വച്ചിരുന്നു. ഇന്ന് സോഷ്യൽ മീഡിയയിൽ ആരാധകരെ പോലെ തന്നെ നിരവധി വിമർശകരും

ഈ കുടുംബത്തിന് ഉണ്ട്. അപ്പോഴും തങ്ങളുടെ നിലപാടുകളും രീതികളുമായി എന്നും മുന്നോട്ടുപോകുവാൻ തന്നെയാണ് ഇവർ ശ്രമിക്കുന്നത്.ദിവസങ്ങൾക്കു മുൻപാണ് പൊന്നുവിന്റെയും ഷിബിന്റെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെത്തിയത്. അതിൻറെ സന്തോഷവും അവർ അപ്പോൾ തന്നെ ആളുകളിലേക്ക് എത്തിച്ചിരുന്നു. പൊന്നുവിനെ ലേബർ റൂമിലേക്ക് കയറ്റുന്നതിനു മുൻപ് മുതലുള്ള എല്ലാ വീഡിയോകളും കൃത്യമായി തങ്ങളുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരുന്ന ഇവർ എന്നാൽ

അതിഥിയുടെ ചിത്രം മാത്രം ആളുകളിലേക്ക് എത്തിച്ചിരുന്നില്ല. പ്രസവത്തിനുശേഷം പൊന്നുവിന്റെ അമ്മ ഇവരിൽനിന്ന് വിട്ടുനിൽക്കുന്നു എന്ന തരത്തിലുള്ള പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. പൊന്നു ഗർഭിണിയായിരുന്നപ്പോൾ മുതൽ പൊന്നുവിന്റെ അമ്മ ആഗ്രഹിച്ചിരുന്നത് ഒരാൺകുട്ടിയെയായിരുന്നു എന്നും എന്നാൽ പിറന്നപ്പോൾ പെൺകുട്ടിയായത് അമ്മയെ ഏറെ വിഷമിപ്പിച്ചു എന്നുമാണ് പലരും വിമർശനമായി കുറിച്ചിരുന്നത്. എന്നാൽ കഴിഞ്ഞദിവസം ഇതിനുള്ള മറുപടിയുമായി പൊന്നുവും ഷിബിനും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയും

ചെയ്തിരുന്നുഇപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട കാത്തുവിന്റെ ചിത്രമാണ് ഇരുവരും ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പെൺകുട്ടിയാകുമ്പോൾ എന്ത് പേര് വിളിക്കണം എന്ന ചിന്തയിൽ നിന്ന് ആദ്യം മനസ്സിൽ തോന്നിയ പേരാണ് കാത്തു എന്നും ഷിബിനാണ് ആ പേര് നിർദ്ദേശിച്ചത് എന്നും പൊന്നു കഴിഞ്ഞ യൂട്യൂബിൽ വീഡിയോയിൽ പറഞ്ഞിരുന്നു.ആണായാലും പെണ്ണായാലും തങ്ങൾക്ക് അത് സന്തോഷമാണെന്ന് പറഞ്ഞ ഇരുവരും ഇപ്പോൾ പൊന്നോമനയെ കയ്യിൽ എടുത്തു നിൽക്കുന്ന ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങൾ കുഞ്ഞിനെ കാത്തു എന്ന് വിളിക്കുന്നതുപോലെ തന്നെ തന്റെ വീട്ടുകാരും എല്ലാവരും അവളെ അങ്ങനെയാണ് വിളിക്കുന്നത് എന്നും മുമ്പ് പൊന്നു പറഞ്ഞിരുന്നു.

Rate this post